കടുവയെ വെടിവെച്ച് കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രം നടപടിക്ക്
text_fieldsപാലക്കാട്: വയനാട് നൂൽപുഴയിൽ നാട്ടിലിറങ്ങിയ കടുവയെ ധൃതി പിടിച്ച് വെടിവെച്ച് കൊന്ന വനം വകുപ്പ് ഉദ്യോഗസ്ഥ൪ക്കെതിരെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് നടപടിക്കൊരുങ്ങുന്നു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോ൪ട്ട് നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രി ജയന്തി നടരാജൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തയച്ചു. കടുവയെ മയക്കുവെടി വെച്ച് പിടിക്കണമെന്ന സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാ൪ഡൻെറ നി൪ദേശത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥ൪ പ്രവ൪ത്തിച്ചുവെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിഗമനം. ഈ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് വിശദീകരണം ആരാഞ്ഞത്. നൂൽപുഴയിൽ കടുവ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ മൂന്ന് കേസ് ഫയൽ ചെയ്തിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊന്ന സംഘത്തിൽ ക൪ണാടകയിൽ നിന്നുള്ള പ്രത്യേക ദൗത്യ സേനക്കൊപ്പം പാലക്കാട് കിഴക്കൻ മേഖല വന്യ ജീവി ചീഫ് കൺസ൪വേറ്റ൪ ഒ.പി. കലേ൪, ഡി.എഫ്.ഒ എ.എസ്. ശിവകുമാ൪, മുത്തങ്ങ ഡെപ്യൂട്ടി റേഞ്ച൪ രാധാ ഗോപി, ബത്തേരി റെയ്ഞ്ച് ഓഫിസ൪ എ.കെ. ഗോപാലൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
