ഫോണായാല്‍ ഫുള്‍ എച്ച്.ഡി ആകണം
text_fieldsകണ്ണുകളാണ് വിനോദ വിപണിയിലെ കണ്ണിലുണ്ണികൾ. കാഴ്ചകളാണ് അസംസ്കൃതവസ്തു. അതിനാൽ പലതരം കാഴ്ചകളെ എങ്ങനെയെല്ലാം കണ്ണുകളിലത്തെിക്കാം എന്ന ഗവേഷണത്തിലാണ് പല കമ്പനികളും. എന്നിട്ടും ഒരു സംഭവം കണ്ണുതുറന്ന് കാണുന്ന സുഖം നൽകാൻ ഇതുവരെ ഒരു ഗവേഷണത്തിനും സാധിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങളിലാണ് ഇലക്ട്രോണിക്സ് വമ്പന്മാരെല്ലാം. അങ്ങനെയാണ് സുന്ദരദൃശ്യങ്ങളുമായി അൾട്രാ ഹൈ ഡെഫനിഷൻ വരുന്നത്. അനലോഗ് (പിക്ച൪ ട്യൂബുള്ളത്) ടി.വികളിൽ നിറയുന്ന സ്റ്റാൻഡാ൪ഡ് ഡെഫനിഷൻ (എസ്.ഡി), എൽ.സി.ഡിയും എൽ.ഇ.ഡിയും പോലുള്ള ഡിജിറ്റൽ ടി.വികൾ കാട്ടിത്തരുന്ന ഹൈ ഡെഫനിഷൻ (എച്ച്.ഡി), ഇതിലും ഇരട്ടി തെളിച്ചമുള്ള ഫുൾ ഹൈ ഡെഫനിഷൻ (ഫുൾ എച്ച്.ഡി) എന്നിവ വീടുകളെ തിയറ്ററുകളാക്കിയിട്ട് കാലമേറെയായി.
എച്ച്.ഡിയിൽ 1280X720 പിക്സൽ അഥവാ 0.9 മെഗാപിക്സലും ഫുൾ എച്ച്.ഡിയിൽ 1920X1080 പിക്സൽ അഥവാ 2.1 മെഗാപിക്സലുമാണ് കാഴ്ചയുടെ വ്യക്തത. 8.3 മെഗാപിക്സലുള്ള നാല് കെ (3840X2160 പിക്സൽ), 33.2 മെഗാപിക്സലുള്ള എട്ട് കെ (7680X4320) എന്നീ രണ്ട് വീഡിയോ ഫോ൪മാറ്റുകളാണ് അൾട്രാ ഹൈ ഡെഫനിഷൻ സാങ്കേതികവിദ്യ നൽകുന്നത്. ഫുൾ എച്ച്.ഡിയേക്കാൾ 16 മടങ്ങ് പിക്സൽ ദൃശ്യ മിഴിവാണ് എട്ട് കെ അൾട്രാ ഹൈ ഡെഫനിഷൻ സമ്മാനിക്കുക.
ടി.വികളിൽ മാത്രം ഒതുങ്ങാതെ സ്മാ൪ട്ട്ഫോണുകളിലേക്കും കുടിയേറിക്കഴിഞ്ഞു എച്ച്.ഡി എന്ന ഈ വിരുന്നുകാരൻ. നിലവിൽ 1280x720 പിക്സൽ (720 പി., പി എന്നാൽ പ്രോഗ്രസീവ് പിക്സൽ അല്ല) റസല്യൂഷനുള്ള ഹൈ ഡെഫനിഷൻ ഫോണുകൾ പലതും വിപണിയിൽ ലഭ്യമാണ്. സാംസങ്ങിൻെറ ഗ്യാലക്സി എസ്ത്രീ, ഗ്യാലക്സി നോട്ട് ടു എന്നിവ ഇതിൽ ചിലതാണ്. ഇപ്പോൾ ഫുൾ ഹൈ ഡെഫനിഷനിൽ ഒരുകൈ നോക്കാൻ ഇറങ്ങിയിരിക്കുകയാണ് ഫോൺ നി൪മാതാക്കൾ. ഇതാ ഹൈ ഡെഫനിഷൻ ദൃശ്യങ്ങളുമായി ചില മിടുക്കൻ ഫോണുകൾ.
എച്ച്.ടി.സി ബട്ട൪ഫൈ്ള
ഏറെ കാത്തിരിപ്പിനുശേഷമാണ് ഈ ചിത്രശലഭം ഇന്ത്യയിൽ പറന്നിറങ്ങിയത്. മിഴിവുള്ള ഫുൾ ഹൈ ഡെഫനിഷൻ ദൃശ്യം കാട്ടിത്തരുന്ന ഈ ഫാബ്ലറ്റുമായി തയ്വാൻ കമ്പനിയായ ഹൈടെക് കമ്പ്യൂട്ട൪ കോ൪പറേഷൻ എന്ന എച്ച്.ടി.സിയാണ് ഇറങ്ങിയിരിക്കുന്നത്. ആദ്യ ഫുൾ എച്ച്.ഡി സ്മാ൪ട്ട്ഫോൺ എന്ന വിശേഷണവും ഇതിന് സ്വന്തമാണ്. കുറച്ച് കാശ് കൂടുതൽ മുടക്കേണ്ടിവരുമെന്ന് മാത്രം. 45, 990 രൂപയാണ് വില.
അഞ്ച് ഇഞ്ച് സൂപ്പ൪ എൽ.സി.ഡി കപ്പാസിറ്റീവ് ടച്ച്സ്ക്രീനിന് 1920x1080 പിക്സൽ ഫുൾ ഹൈ ഡെഫനിഷൻ ആണ് റസല്യൂഷൻ. ഒരു ഇഞ്ചിൽ 441 പിക്സലുണ്ട്.
ഈ സ്ഥാനത്ത് ആപ്പിൾ ഐ ഫോണിന് 1136 x 640 പിക്സലുള്ള നാല് ഇഞ്ച് ടച്ച്സ്ക്രീനാണുള്ളത്. ഐ ഫോണിന് 45, 500 രൂപയാണ് വില. മാത്രമല്ല പ്രോസസ൪, റാം ശേഷികളിലും ഐ ഫോൺ ബട്ട൪ഫൈ്ളയേക്കാൾ പിന്നിലാണ്. 1.2 ജിഗാഹെ൪ട്സ് രണ്ട് കോ൪ പ്രോസസ൪, ഒരു ജി.ബി റാം, 1440 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഐ ഫോണിനുള്ളത്. 1280x720 പിക്സൽ എച്ച്.ഡി റസല്യൂഷനുള്ള 4.8 ഇഞ്ച് സ്ക്രീനുള്ള സാംസങ് ഗ്യാലക്സി എസ് ത്രീക്ക് 31,900, 1280x720 പിക്സൽ എച്ച്.ഡി റസല്യൂഷനുള്ള 5.5 ഇഞ്ച് സ്ക്രീനുള്ള ഗ്യാലക്സി നോട്ട് രണ്ടിന് 37, 400 എന്നിങ്ങനെയാണ്് വിലയെന്നും ഓ൪ക്കണം.
ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ആണ് എച്ച്.ടി.സി ബട്ട൪ഫൈ്ളയുടെ ഓപറേറ്റിങ് സിസ്റ്റം. 140 ഗ്രാം ഭാരമുണ്ട്. 1.5 ജിഗാഹെ൪ട്സ് ക്വാൽകോം നാല് കോ൪ പ്രോസസ൪, രണ്ട് ജിഗാബൈറ്റ് റാം, പോറൽ വീഴാത്ത കോ൪ണിങ് ഗൊറില്ല ഗ്ളാസ് 2, പിന്നിൽ എൽ.ഇ.ഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സലും മുന്നിൽ 2.1 മെഗാപിക്സലും ക്യാമറകൾ, ഊരി മാറ്റാൻ കഴിയാത്ത 2020 എം.എ.എച്ച് ബാറ്ററി, 3.5 എം.എം ഓഡിയോ ജാക്ക്, മെമ്മറി കാ൪ഡിട്ട് 32 ജിഗാബൈറ്റ് വരെയാക്കാവുന്ന 16 ജി.ബി ഇൻേറണൽ മെമ്മറി, മൈക്രോ യു.എസ്.ബി പോ൪ട്ട്, ടി.വിയിൽ ദൃശ്യങ്ങൾ കാണാൻ എച്ച്.ഡി.എം.ഐ ഒൗട്ട്, ത്രീജി, അതിവേഗത്തിലുള്ള ഇൻറ൪നെറ്റ് കണക്ഷന് ഫോ൪ ജി എൽ.ടി.ഇ എന്ന ലോങ്ടേം ഇവല്യൂഷൻ, ഫയലുകൾ സുഗമമായി കൈമാറാൻ നിയ൪ ഫീൽഡ് കമ്യൂണിക്കേഷൻ എന്ന എൻ.എഫ്.സി, ഇൻഫ്രാറെഡ്, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ് എന്നിവയുണ്ട്.
സോണി എക്സ്പീരിയ സെഡ്
ജപ്പാൻ കമ്പനിയായ സോണി നനയാത്ത ആൻരഡായിഡ് സ്മാ൪ട്ട്ഫോണുമായാണത്തെുന്നത്. ‘എക്സ്പീരിയ സെഡ്’എന്ന ഈ പുതിയ ഫോണിന് അഞ്ച് ഇഞ്ച് 1920 X 1080 പിക്സൽ ഫുൾ എച്ച്.ഡി റസല്യൂഷനുള്ള ടി.എഫ്.ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീൻ ഡിസ്പ്ളേയാണുള്ളത്. അരമണിക്കൂ൪ വെള്ളത്തിലിട്ടാലും സുഖമായി പ്രവ൪ത്തിക്കുംവിധമാണ് രൂപകൽപന. ഒരു കുപ്പി വെള്ളം മുഴുവൻ ഒഴിച്ചാലും ഷവറിനടിയിൽനിന്ന് കുളിച്ചാലും കുഴപ്പമില്ല. പൊടി ചെറുക്കാനും ശേഷിയുണ്ട്.
1.5 ജിഗാഹെ൪ട്സ് നാല് കോ൪ ക്വാൽകോം സ്നാപ്ഡ്രാഗൺ എസ് 4 പ്രോ പ്രോസസ൪, രണ്ട് ജി.ബി റാം, ആൻ¤്രഡായിഡ് 4.2 ജെല്ലിബീൻ ഓപറേറ്റിങ് സിസ്റ്റം, പിന്നിൽ എൽ.ഇ.ഡി ഫ്ളാഷുള്ള 13 മെഗാപിക്സൽ ക്യാമറ, മുന്നിൽ 2.2 മെഗാപിക്സൽ ക്യാമറ എന്നിവയാണ് സവിശേഷതകൾ. 7.9 മില്ലീമീറ്റ൪ കനമുണ്ട്. ഫോ൪ ജി എൽ.ടി.ഇ കണക്ടിവിറ്റിയുണ്ട്. ഫയലുകൾ കൈമാറാൻ എൻ.എഫ്.സി, 32 ജി.ബി വരെ കുട്ടാവുന്ന മൈ¤്രകാ എസ്.ഡി. കാ൪ഡ് സ്ളോട്ട് എന്നിവയുമുണ്ട്. 2700 എം.എ.എച്ച് ബാറ്ററി ടുജിയിൽ 11ഉം ത്രീജിയിൽ 14ഉം മണിക്കൂ൪ നിൽക്കും, 3.5 എം.എം ഓഡിയോ ജാക്ക്, ടി.വി ഒൗട്ട്, എഫ്.എം റേഡിയോ എന്നിവയാണ് പ്രത്യേകതകൾ. കറുപ്പ്, വെള്ള, പ൪പിൾ എന്നിവയാണ് നിറങ്ങൾ. മാ൪ച്ചിൽ വിപണിയിൽ ലഭ്യമാകും.
ഹുവാവെയ് അസെൻഡ് ഡി 2
ചൈനീസ് കമ്പനിയായ ഹുവാവെ വരുന്നത് ഫുൾ എച്ച്.ഡി ഫാബ്ലറ്റുമായാണ്. ദൃശ്യത്തിൽ മാത്രമല്ല, കാണാനും കേമനാണ് ഈ ചൈനക്കാരൻ. ഇരട്ട സിം ഇടാം. വെള്ളവും പൊടിയെയും പ്രതിരോധിക്കാൻ കഴിവുമുണ്ട്. ഏകദേശം 35,000 രൂപയാണ് (640 ഡോള൪) ഈവ൪ഷം വിപണിയിലത്തെുന്ന ഇതിൻെറ പ്രതീക്ഷിത വില. ചൈനയിൽ ഇപ്പോൾ വാങ്ങാൻ കിട്ടും. 1920 x 1080 പിക്സൽ ഫുൾ എച്ച്.ഡി റസല്യൂഷനുള്ള കപ്പാസിറ്റീവ് ടച്ച്സ്ക്രീനിന് അഞ്ച് ഇഞ്ചാണ് വലിപ്പം. മിഴിവേറെയുള്ള ദൃശ്യങ്ങൾ നൽകുന്ന സൂപ്പ൪ റെറ്റിന എൽ.സി.ഡി ഡിസ്പ്ളേയിൽ ഒരു ഇഞ്ചിൽ 443 പിക്സലുണ്ട്. ആൻഡ്രോയിഡ് 4.1 ജെല്ലിബീനാണ് ഓപറേറ്റിങ് സിസ്റ്റം.
1.5 ജിഗാഹെ൪ട്സ് നാല്കോ൪ ഹൈ സിലിക്കോൺ പ്രോസസറാണ് ശക്തി പകരുന്നത്. രണ്ട് ജി.ബി റാമും 32 ജി.ബി ഇൻറണൽ മെമ്മറിയുമുണ്ട്. എന്നാൽ മെമ്മറി കാ൪ഡിടാൻ സ്ളോട്ടില്ല. പിന്നിൽ എൽ.ഇ.ഡി ഫ്ളാഷുള്ള ഓട്ടോഫോക്കസ് 13 മെഗാപിക്സൽ, മുന്നിൽ 1.3 മെഗാപിക്സൽ എച്ച്.ഡി ക്യാമറകളുണ്ട്. ഫുൾ എച്ച്.ഡി വീഡിയോ റെക്കോ൪ഡ് ചെയ്യാനും പ്ളേ ചെയ്യാനും കഴിയും. 170 ഗ്രാമാണ് ഭാരം. ഡോൾബി സൗണ്ട്, മൈക്രോ യു.എസ്.ബി, വൈ ഫൈ, ബ്ളൂടൂത്ത്, എ-ജി.പി.എസ്, 3.5 എം.എം ഓഡിയോ ജാക്ക്, ത്രീജി, പോറലേൽക്കാത്ത കോ൪ണിങ് ഗൊറില്ല ഗ്ളാസ്, ഫോ൪ ജി എൽ.ടി.ഇ, 144 മണിക്കൂ൪ സ്റ്റാൻഡ്ബൈ സമയമുള്ള 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഉള്ളിലുള്ളത്. നീല, വെള്ള നിറങ്ങളിൽ ലഭിക്കും. ഭാവിയിൽ ഈ പ്രത്യേകതകളും 4.7 ഇഞ്ച് സ്ക്രീനുമുള്ള സ്മാ൪ട്ട്ഫോണും കമ്പനി പുറത്തിറക്കും.
ഇതിനൊപ്പം അവതരിപ്പിച്ച ഹുവാവെയ് ‘അസൻഡ് മേറ്റി’ന് ഹൈ ഡെഫനിഷൻ 1280x720 പിക്സൽ റസല്യൂഷനാണുള്ളത്. 6.1 ഇഞ്ച് എന്ന വലിപ്പമേറിയ സ്ക്രീനാണ് ഇതിൻെറ പ്രത്യേകത. ഫാബ്ലറ്റുകളിൽ ഏറ്റവും വലിപ്പമേറിയതാണിത്. നാല് കോ൪ 1.5 ജിഗാഹെ൪ട്സ് പ്രോസസ൪, പിന്നിൽ എൽ.ഇ.ഡി ഫ്ളാഷും ഓട്ടോ ഫോക്കസുമുള്ള എട്ട് മെഗാപിക്സൽ ക്യാമറ, മുന്നിൽ ഒരു മെഗാപിക്സൽ എച്ച്.ഡി ക്യാമറ, 216 മണിക്കൂ൪ സ്റ്റാൻഡ്ബൈ സമയമുള്ള 4050 എം.എ.എച്ച് ബാറ്ററി, 198 ഗ്രാം ഭാരം, രണ്ട് ജി.ബി റാം, ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ഒ.എസ് എന്നിവയാണ് ഈ ഭീമൻറ സവിശേഷതകൾ.
മൈക്രോമാക്സ് കാൻവാസ് എച്ച്.ഡി
ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് ‘എ 116 കാൻവാസ് എച്ച്.ഡി’ എന്ന ഫാബ്ലറ്റാണ് ഹൈ ഡെഫനിഷൻ പ്രേമികൾക്കായി അവതരിപ്പിച്ചത്. എച്ച്.ഡി വീഡിയോകൾ നിശ്ചലമാകാതെ ഒഴുക്കോടെ കാണാൻ കഴിയുന്ന അഞ്ച് ഇഞ്ച് വലിപ്പമുള്ള ഹൈ ഡെഫനിഷൻ 1280x720 പിക്സൽ റസല്യൂഷനിലുള്ള ഐ.പി.എസ് കപ്പാസിറ്റീവ് ടച്ച്സ്ക്രീനാണ് പ്രധാന സവിശേഷത. ഒരു ഇഞ്ചിൽ 294 പിക്സലാണുള്ളത്. ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ഓപറേറ്റിങ് സിസ്റ്റമുണ്ട്. ഇരട്ട സിം ഇടാം. ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 14,999 രൂപയാകും വില.
മീഡിയടെക് 1.2 ജിഗാഹെ൪ട്സ് നാല് കോ൪ കോ൪ട്ടക്സ്- എ 7 പ്രോസസ൪, ഒരു ജി.ബി റാം, പിന്നിൽ എൽ.ഇ.ഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സൽ ഓട്ടോ ഫോക്കസ് ക്യാമറ, വീഡിയോ കോളിങ്ങിന് മുന്നിൽ വി.ജി.എ ക്യാമറ, എഫ്.എം റേഡിയോ, 3.5 എം.എം ഓഡിയോ ജാക്ക്, യു.എസ്.ബി പോ൪ട്ട്, മൈക്രോ എസ്.ഡി കാ൪ഡ് വഴി 32 ജി.ബി വരെ വ൪ധിപ്പിക്കാവുന്ന നാല് ജി.ബി മെമ്മറി, ഇൻറ൪നെറ്റ് കണക്ഷന് ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, 2100 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ.
പാൻടെക് വേഗ 6
ഫുൾ ഹൈ ഡെഫനിഷൻ വീഡിയോ കാണാൻ സുമുഖനൊരു സ്മാ൪ട്ട്ഫോണുമായാണ് ദക്ഷിണ കൊറിയൻ കമ്പനിയായ പാൻടെക് ഇറങ്ങിയിരിക്കുന്നത്. 5.9 ഇഞ്ച് സ്ക്രീനുള്ള ഇതിന് ‘വേഗ നമ്പ൪ 6’ എന്നാണ് പേരിട്ടിരിക്കുന്നത്. 1920 X 1080 പിക്സൽ ഫുൾ എച്ച്.ഡി റെസല്യൂഷൻ ഐ.പി.എസ് പ്രോ എൽ.സി.ഡി കപ്പാസിറ്റീവ് ടച്ച്സ്ക്രീനാണ്. ഒരു ഇഞ്ചിൽ 373 പിക്സലാണുള്ളത്. 32 ജി.ബി ഇൻേറണൽ സ്റ്റോറേജ് മെമ്മറി കാ൪ഡുപയോഗിച്ച് രണ്ട് ടെറാബൈറ്റ് വരെ വ൪ധിപ്പിക്കാം. പിന്നിലെ ക്യാമറ 13 മെഗാപിക്സലും മുൻ ക്യാമറ രണ്ട് മെഗാപിക്സലുമാണ്. നെറ്റ് കണക്ഷന് ഫോ൪ ജി എൽ.ടി.ഇയുണ്ട്. 1.5 ജിഗാഹെ൪ട്സ് നാല് കോ൪ ക്വാൽകോം പ്രോസസ൪, ആൻഡ്രോയിഡ് 4.2 ജെല്ലിബീൻ ഒ.എസ്, 2 ജിബി റാം, ബ്ളൂടൂത്ത് 4.0, ത്രീജി, എൻ.എഫ്.സി, ജി.പി.എസ്, 16 മണിക്കൂ൪ സംസാരസമയം നൽകുന്ന 3140 എം.എ.എച്ച് ബാറ്ററി, 209 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകൾ. ദക്ഷിണ കൊറിയയിൽ ഫെബ്രുവരിയിൽ വിൽപനക്കത്തെും. അവിടെ 800 ഡോള൪ (ഏകദേശം 44,000 രൂപ) ആണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
