കോസ്വേയിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കണം -ബി.സി.സി.ഐ
text_fieldsമനാമ: കിങ് ഫഹദ് കോസ്വേയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്ന് ബഹ്റൈൻ ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു. ട്രക്കുകളുടെ സുഗമമായ യാത്രക്ക് പരിഹാരമുണ്ടാകാത്തത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഗതാഗതക്കുരുക്ക് അഴിക്കുന്ന വിഷയങ്ങൾ ച൪ച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സൗദി-ബഹ്റൈനി ബിസിനസ് കൗൺസിൽ, ഇരു രാജ്യങ്ങളിലെയും കസ്റ്റംസ്, ഫെഡറേഷൻ ഓഫ് ഗൾഫ് കോപറേഷൻ കൗൺസിൽ ചേംബേഴ്സ് എന്നിവരുടെ പ്രതിനിധികൾ ചേംബ൪ ഫസ്റ്റ് ഡപ്യൂട്ടി ചെയ൪മാൻ ഇബ്രാഹിം മുഹമ്മദ് അലി സൈനലിൻെറ അധ്യക്ഷതയിൽ യോഗം ചേ൪ന്നിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനുള്ള നിരവധി നി൪ദേശങ്ങൾ യോഗം ച൪ച്ച ചെയ്തതായി ഇബ്രാഹിം സൈനൽ പറഞ്ഞു. സൗദി ഭാഗത്ത് ഓഫീസ് പ്രവ൪ത്തി സമയം ദീ൪ഘിപ്പിക്കാനും ബഹ്റൈൻ ഭാഗത്ത് മതിയായ പാ൪ക്കിങ് സൗകര്യം ഒരുക്കുകയും ഡ്രൈവ൪മാ൪ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും വേണമെന്ന് വിലയിരുത്തുകയുണ്ടായി. ട്രക്കുകൾക്ക് മതിയായ രേഖകളുണ്ടെങ്കിൽ എളുപ്പത്തിൽ കടത്തി വിടാനാകുമെന്ന് സൗദി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഉച്ചക്ക് ഒരു മണി മുതൽ മൂന്ന്വരെ ട്രക്കുകൾക്ക് ബഹ്റൈൻ ഭാഗത്ത് ഏ൪പ്പെടുത്തിയ നിരോധം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും അവ൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
