ബസന്തിന്‍േറതെന്ന് കരുതി കെ.ടി. ശങ്കരന്‍െറ കാര്‍ തടഞ്ഞു
text_fieldsതലശ്ശേരി: സൂര്യനെല്ലി പെൺകുട്ടിക്കെതിരായ പരാമ൪ശം വിവാദമായതിനെതുട൪ന്ന് ജസ്റ്റിസ് ആ൪. ബസന്തിനെതിരെ തലശ്ശേരി കോടതിക്ക് അകത്തും പുറത്തും പ്രതിഷേധം.
ബസന്തിൻേറതാണെന്ന് കരുതി ഹൈകോടതി ജഡ്ജി കെ.ടി. ശങ്കരൻെറ കാ൪ സമരക്കാ൪ തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഇവരെ നീക്കിയപ്പോൾ പ്രകടനവുമായി കോടതിയിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും നേരിയതോതിൽ സംഘ൪ഷവും ഉടലെടുത്തു. കോടതിക്കകത്ത് അഭിഭാഷകരാണ് ബസന്തിനെതിരെ പ്രതിഷേധമുയ൪ത്തിയത്.
ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവ൪ത്തകരാണ് ബാന൪, പ്ളക്കാ൪ഡ്, കരിങ്കൊടി എന്നിവയുമായി കോടതിക്ക് മുന്നിൽ ദേശീയ പാതയിൽ തടിച്ചുകൂടിയത്. അപ്പോഴാണ് അതുവഴി വന്ന കെ.ടി. ശങ്കരൻെറ കാ൪ തടഞ്ഞത്. അറസ്റ്റിനൊരുങ്ങിയപ്പോൾ സമരക്കാ൪ കോടതിക്ക് മുന്നിൽ കുത്തിയിരുന്നു.
ഈ സമയം ബസന്ത് നാടകീയമായി സ്വകാര്യ ടാക്സി കാറിൽ മറ്റൊരു വഴിയിലൂടെ കോടതി വളപ്പിൽ പ്രവേശിച്ചു. സെമിനാറിൽ ബസന്ത് പ്രസംഗം ആരംഭിച്ച ഉടനെയാണ് ചില അഭിഭാഷക൪ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പൊലീസ് സെമിനാ൪ ഹാളിൽനിന്ന് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
