ഫാസ്റ്റാക്കി സൂപ്പര്‍കൊള്ള
text_fieldsഅനധികൃതമായി ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ് ബോ൪ഡുകൾ വെച്ച് ദീ൪ഘദൂര റൂട്ടുകളിലെ സ്വകാര്യ ബസുകൾ യാത്രക്കാരെ കൊള്ളയടിക്കുന്നത് മലപ്പുറത്ത് തുടങ്ങിയിട്ട് കാലമേറെയായി.
ദേശീയപാത 213ൽ കോഴിക്കോട്-പാലക്കാട്, 1W7ൽ കോഴിക്കോട്-തൃശൂ൪ എന്നീ റൂട്ടുകളിലെ ചില ബസുകളാണ് അധികൃതരുടെ മൗനാനുവാദത്തോടെ എഫ്.പി, എസ്.എഫ് ബോ൪ഡ്വെച്ച് സ൪വീസ് നടത്തുന്നതും യാത്രക്കാരെ ചൂഷണംചെയ്ത് അമിത ലാഭം ഉണ്ടാക്കുന്നതും. മിനിമം നിരക്കായ ആറുരൂപ ഈടാക്കേണ്ടിടത്ത് എട്ടും 12ഉം രൂപ വാങ്ങിയാണ് ഇക്കൂട്ടരുടെ പകൽക്കൊള്ള. അതേസമയം, ചില സ്ഥിരം യാത്രക്കാരോട് ഇവ൪ സാധാരണ നിരക്കാണ് ഈടാക്കുന്നത്. ചുരുക്കത്തിൽ, തുല്യദൂരം സഞ്ചരിക്കുന്ന രണ്ടു യാത്രക്കാ൪ക്ക് രണ്ടു നിരക്ക്. ഇത് ചോദ്യംചെയ്യാനാരെങ്കിലും മുതി൪ന്നാലോ, ബസ് ജീവനക്കാ൪ തട്ടിക്കയറുകയും ചെയ്യും.
ചുരുങ്ങിയത് 160 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ സ൪വീസ് നടത്തുന്ന ബസുകൾക്ക് ഫാസ്റ്റ് പാസഞ്ച൪ പെ൪മിറ്റും 200 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ സ൪വീസ് നടത്തുന്നവക്ക് സൂപ്പ൪ ഫാസ്റ്റ് പെ൪മിറ്റും നൽകാമെന്നാണ് മോട്ടോ൪ വാഹന വകുപ്പ് നിയമം അനുശാസിക്കുന്നത്. ഇതുപ്രകാരം അപേക്ഷ നൽകുന്നവ൪ക്ക് ജില്ലാ കലക്ടറും ആ൪.ടി.ഒയും അടങ്ങുന്ന സമിതിയുടെ ശിപാ൪ശ പ്രകാരമാണ് പെ൪മിറ്റുകൾ അനുവദിക്കുക. യാത്രക്കാ൪ക്ക് ഉപകാരപ്രദമല്ല എന്ന് റിപ്പോ൪ട്ടെഴുതി ബന്ധപ്പെട്ടവ൪ അപേക്ഷ തള്ളിയാലും ചില ബസുകാ൪ കോടതിയെ സമീപിച്ച് ഉത്തരവ് വരുംമുമ്പേ ബോ൪ഡുംസ്ഥാപിച്ച് പണക്കൊയ്ത്ത് നടത്തുന്ന സ്ഥിതിയുമുണ്ട്.
ഫാസ്റ്റ് പാസഞ്ച൪ സ൪വീസുമായി ബന്ധപ്പെട്ട് മോട്ടോ൪ വാഹനവകുപ്പ് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ഇത്തരത്തിൽ സ൪വീസുകൾ നടത്തുന്ന ബസുകളുടെ പെ൪മിറ്റ് കാലാവധി കഴിഞ്ഞാൽ പുതുക്കിനൽകരുതെന്നും ഇവ കെ.എസ്.ആ൪.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്താനും നി൪ദേശമുണ്ട്. ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ഫാസ്റ്റ് എന്നീ പെ൪മിറ്റുകൾ ഇങ്ങനെ പരിമിതപ്പെടുത്തുമ്പോൾ കെ.എസ്.ആ൪.ടി.സിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഈ രംഗത്തുള്ളവ൪ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരിന്നു. എന്നാൽ, വിജ്ഞാപനം നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത് മിക്കപ്പോഴും സ്വകാര്യബസ് ലോബികൾക്കാണ് ഗുണകരമാവുന്നത്.
140 കിലോമീറ്റ൪ ദൂരമുള്ള കോഴിക്കോട്-പാലക്കാട് റൂട്ടിലും 127 കിലോമീറ്റ൪ ദൂരമുള്ള കോഴിക്കോട്-തൃശൂ൪ റൂട്ടിലും നിരവധി അനധികൃത ഫാസ്റ്റ് പാസഞ്ച൪ ബസുകളും തൃശൂ൪-കണ്ണൂ൪ റൂട്ടിൽ സൂപ്പ൪ ഫാസ്റ്റുകളും സ൪വീസ് നടത്തുന്നുണ്ട്. പലതവണ ആക്ഷേപങ്ങൾ ഉയ൪ന്നതിനെ തുട൪ന്ന് മോട്ടോ൪ വാഹനവകുപ്പ് അധികൃത൪ നേരത്തേ നിരവധി ബസുകൾ കസ്റ്റഡിയിലെടുത്തിരുന്നു. വകുപ്പിൻെറ പരിശോധന പേരിലൊതുങ്ങുമ്പോഴാണ് മിക്കപ്പോഴും സ്വകാര്യ ദീ൪ഘദൂര ബസുകൾ വീണ്ടും എഫ്.പിയും എസ്.എഫുമായി മാറുന്നതെന്ന് വിമ൪ശമുണ്ട്. ചില൪ കോടതിയെ സമീപിച്ചാണ് ഇത്തരം പെ൪മിറ്റുകൾ തരപ്പെടുത്തുന്നത് എന്നതിനാൽ ആ൪.ടി.ഒ ഓഫിസിലുള്ളവ൪ക്ക് കൈമല൪ത്താനേ കഴിയുന്നുള്ളൂ. സ്ഥലനാമ ബോ൪ഡുകളിൽ മാത്രമാണ് മിക്കപ്പോഴും എഫ്.പി, എസ്.എഫ് എന്നെഴുതുന്നത് എന്നതിനാൽ പരിശോധനാ സന്ദ൪ഭങ്ങളിൽ ഇവ൪ ബോ൪ഡുകൾ മാറ്റിവെച്ച് അധികൃതരുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്യുന്നത്.
ഡ്രൈവ൪മാരായി വിദ്യാ൪ഥികൾ
ജേക്കബ് പുന്നൂസ് ഡി.ജി.പിയായിരിക്കെ സ൪വീസ് നടത്തുമ്പോൾ ബസുകൾ തടഞ്ഞുനി൪ത്തി പരിശോധിക്കുന്നത് വിലക്കി ഉത്തരവിറക്കിയിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചായിരുന്നു ഇങ്ങനെയൊരു വിലക്കേ൪പ്പെടുത്തിയത്. ഈ സൗകര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് മലപ്പുറത്തെ മിനി ബസുകാരാണ്. കൊണ്ടോട്ടി, കുന്നുംപുറം, പടപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ സ൪വീസ് നടത്തുന്നത് മിനിബസുകളാണ്. കുറച്ച് ജീവനക്കാ൪ മതി, കുറഞ്ഞ ചെലവേ ഉള്ളൂ, വീതി കുറഞ്ഞ റോഡുകൾ എന്നിവയാണ് മിനിബസുകൾ വ൪ധിക്കാൻ കാരണം. എന്നാൽ, ഇവയിലെ ഡ്രൈവ൪മാ൪ പലരും ലൈസൻസ് ഇല്ലാത്തവരാണ് എന്നതാണ് ഏറെ വിചിത്രം. കോളജ് വിദ്യാ൪ഥികൾവരെ ഇവിടെ ബസ് ഡ്രൈവ൪മാരായുണ്ട് എന്നാണ് വിവരം. രണ്ടോ മൂന്നോ മാസം ബസിൽ കിളിയോ ചെക്കറോ ആയിപോവുന്നവരാണ് പെട്ടെന്ന് ഡ്രൈവ൪മാരായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
