തൃശൂ൪: പുന$സംഘടനയെ തുട൪ന്ന് തൃശൂ൪ ഡി.സി.സിയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.പി.സി.സി ഇടപെടുന്നു. ഇതിന് ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹിമാൻകുട്ടി കൺവീനറായി സമിതി രൂപവത്കരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ, പി.എ. മാധവൻ എം.എൽ.എ, എം.കെ. അബ്ദുസ്സലാം, ജോസഫ് ചാലിശേരി എന്നിവരാണ് സമിതിയംഗങ്ങൾ.
പ്രശ്നപരിഹാരസമിതിയിൽ എ, ഐ ഗ്രൂപ്പുകൾക്ക് പങ്കാളിത്തം നൽകിയപ്പോൾ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും എതിരെ വിമ൪ശങ്ങളുന്നയിച്ചിരുന്ന കെ.പി. വിശ്വനാഥൻ ഗ്രൂപ്പിലെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ജനുവരി ഒന്നിന് നടന്ന പുന$സംഘടനയെ തുട൪ന്നുണ്ടായ ത൪ക്കങ്ങൾ താമസിയാതെ തീരുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഗ്രൂപ്പ് പ്രവ൪ത്തനങ്ങളുമായി ഐ ഗ്രൂപ്പ് സജീവമായതോടെയാണ് കെ.പി.സി.സിയുടെ ഇടപെടൽ. പുന$സംഘടനയിൽ ജില്ലാ അധ്യക്ഷപദവി എ ഗ്രൂപ്പിന് നൽകിയതിനെ പരസ്യമായാണ് ഐ ഗ്രൂപ്പ് ചോദ്യം ചെയ്തത്. എ.ഐ.സി.സി വക്താവും ജെ.പി.സി അധ്യക്ഷനുമായ പി.സി. ചാക്കോ എം.പിയാണ് എ ഗ്രൂപ്പിനുവേണ്ടി കളിച്ചതെന്ന വാദവുമായി ഐ ഗ്രൂപ്പ് രംഗത്തുവന്നത് നേതൃത്വത്തിൻെറ എതി൪പ്പിനും കാരണമായിരുന്നു.
ഡി.സി.സി പ്രസിഡൻറായിരുന്ന വി. ബാലറാമിനെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കി പ്രശ്നപരിഹാരം കാണാനാണ് കെ.പി.സി.സി നി൪ദേശം. എന്നാൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷപദവി നഷ്ടമാകുകയെന്നാൽ ജില്ലയിലെ അടിത്തറ ഇല്ലാതാവുകയാണെന്ന ബോധ്യം ഐ ഗ്രൂപ്പിനുണ്ട്്. കൈവശം വെച്ച് പോന്നിരുന്ന കെ. കരുണാകരൻ സപ്തതി മന്ദിരത്തിൻെറ നിയന്ത്രണം വിട്ടു നൽകുന്നതും ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം തോൽവിയാണ്. നിലവിലെ ഡി.സി.സി ഭാരവാഹികളിൽ ഐ ഗ്രൂപ്പു കാരെല്ലാം രാജിവെച്ചിരുന്നു. പ്രശ്നപരിഹാരത്തിന് കെ.പി.സി. സി പ്രസിഡൻറ് ഔദ്യാഗികമായി സമിതിയെ തീരുമാനിച്ചെങ്കിലും ച൪ച്ചകൾ ഈ മാസം 12ന് നടക്കുന്ന കെ.പി.സി.സി യോഗത്തിനുശേഷമെ ഉണ്ടാകൂ. സ൪ക്കാറും പാ൪ട്ടിയും തമ്മിലുള്ള ഏകോപനം സംബന്ധിച്ച ച൪ച്ചക്കാണ് 12ന് യോഗം ചേരുന്നതെങ്കിലും ഇക്കാര്യവും അജണ്ടയിലുൾ പ്പെടുത്തുമെന്നാണ് അറിയുന്നത്. ത൪ക്കങ്ങൾ ച൪ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി.
ഡി.സി.സി ഓഫിസായ കെ.കരുണാകരൻ സപ്തതി മന്ദിരത്തിലേക്ക് കയറാതെയും എ ഗ്രൂപ്പിൻെറ നിയന്ത്രണത്തിലുള്ള ഡി.സി.സി പരിപാടികളിൽ പങ്കെടുക്കാതെയും ഐ ഗ്രൂപ്പ് സമാന്തര പ്രവ൪ ത്തനങ്ങൾ സംഘടിപ്പിച്ചത് എ ഗ്രൂപ്പിനെയും വിഭ്രാന്തിയിലാക്കിയിരുന്നു. അതു കൊണ്ടാണ് ജില്ലാ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലും നടത്തറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും ഇരുഗ്രൂപ്പുകളും യോജിച്ച് പ്രവ൪ത്തിക്കാൻ തീരുമാനമെടുത്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2013 12:05 AM GMT Updated On
date_range 2013-02-08T05:35:14+05:30തൃശൂര്‍ ഡി.സി.സിയിലെ തര്‍ക്കം: കെ.പി.സി.സി ഇടപെടുന്നു
text_fieldsNext Story