തിരുവനന്തപുരം: കാറിലെത്തിയ ഡോക്ട൪ക്ക് പിഴ ചുമത്താനുള്ള ട്രാഫിക് പൊലീസ് ശ്രമം വാക്ക് ത൪ക്കത്തിൽ കലാശിച്ചു. സംഘ൪ഷാവസ്ഥയെ തുട൪ന്ന് ദേശീയപാത സ്തംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരംഏഴരയോടെ കേശവദാസപുരം ജങ്ഷന് സമീപമാണ് സംഭവം. കാറിൻെറ ഗ്ളാസുകളിൽ കൂളിങ് പേപ്പ൪ ഒട്ടിച്ചുവെന്ന് ആരോപിച്ചാണ് പിഴ ചുമത്താൻ ശ്രമിച്ചത്. കാറിൻെറ ഗ്ളാസുകൾ കമ്പനി നി൪മിതമാണെന്നും കൃത്രിമമായി കൂളിങ് പേപ്പറുകളോ സ്റ്റിക്കറുകളോ ഒട്ടിച്ചിട്ടില്ലെന്നും ഡോക്ടറും പറഞ്ഞതോടെയാണ് ത൪ക്കത്തിന് തുടക്കമായി. ഇതിനിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയും ഭാര്യയെയും തെറിവിളിച്ചെന്ന് ആരോപിച്ച് ഡോക്ട൪ പ്രതിഷേധിച്ചു. നാട്ടുകാരും യാത്രക്കാരും കൂടിയതോടെ രംഗം കൂടുതൽ വഷളായി. ഡി.വൈ.എഫ്.ഐ മാ൪ച്ചിൽ പങ്കെടുത്തുമടങ്ങിയ യുവാക്കളും വാഹനങ്ങൾ നി൪ത്തിയിട്ട് പ്രശ്നത്തിൽ ഇടപെട്ടതോടെ ദേശീയപാതയിൽ വൻഗതാഗതക്കുരുക്കും രൂപപ്പെട്ടു.
വാദപ്രതിവാദങ്ങളും ത൪ക്കങ്ങളും ഒന്നര മണിക്കൂറോളം ഒത്തുതീ൪പ്പില്ലാതെ നീണ്ടു. ഒടുവിൽ വിവരമറിഞ്ഞ് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണ൪ കെ.എസ്. വിമൽ, ട്രാഫിക് പൊലീസ് ഉന്നത ഉദ്യോഗസ്ഥ൪ എന്നിവ൪ സ്ഥലത്തെത്തി.
ട്രാഫിക് പൊലീസുകാ൪ കുറ്റക്കാരാണെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പുലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഡോക്ട൪ പിന്മാറുകയായിരുന്നു. പരാതിയുണ്ടെങ്കിൽ എഴുതി നൽകാൻ ഡോക്ടറോട് പൊലീസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2013 11:10 AM GMT Updated On
date_range 2013-02-05T16:40:43+05:30ഡോക്ടര്‍ക്ക് പിഴയിടാനുള്ള പൊലീസ് നീക്കം വാക്കേറ്റത്തിനിടയാക്കി, ദേശീയ പാത സ്തംഭിച്ചു
text_fieldsNext Story