വിദേശ വിനിമയ നിയമം ലംഘിച്ചു; റോയല്‍സിന് നൂറ് കോടി പിഴ
text_fieldsന്യൂദൽഹി: വിദേശ വിനിമയ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുട൪ന്ന് നൂറു കോടിയോളം രൂപ പിഴയടക്കാൻ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) ടീമായ രാജസ്ഥാൻ റോയൽസിൻെറ ഉടമകൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശ വിനിമയ കൈകാര്യ നിയമം (ഫെമ) കാറ്റിൽപറത്തിയാണ് ഈ ഐ.പി.എൽ ഫ്രാഞ്ചൈസി അതിൻെറ ഇടപാടുകൾ നടത്തിയിരിക്കുന്നതെന്നും 98.5 കോടി രൂപ പിഴയൊടുക്കണമെന്നും കാണിച്ചാണ് നോട്ടീസ്. സമാനമായ ചില നോട്ടീസുകൾ മുമ്പും അയച്ചിട്ടുണ്ടെന്ന് അധികൃത൪ അറിയിച്ചു.
ജയ്പൂ൪ ഐ.പി.എൽ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്(ജെ.ഐ.പി.എൽ) കീഴിലാണ് റോയൽസ് ടീം. മൗറീഷ്യസ് ആസ്ഥാനമായ ഇ.എം സ്പോ൪ട്ടിങ് ഹോൾഡിങ്ങിനും ബ്രിട്ടീഷ് കമ്പനിയായ എം.എസ് എൻ.ഡി ഇൻവെസ്റ്റ്മെൻറ്സിനും ഇതിൽ ഓഹരിയുണ്ട്. മൂന്നു കമ്പനികളും കൂടിയാണ് പിഴയൊടുക്കേണ്ടത്. 45 ദിവസത്തിനകമാണ് പിഴയൊടുക്കേണ്ടത്. എന്നാൽ, മൂന്ന് കമ്പനികൾക്കും ഫെമയുടെ അപ്പീൽ വിഭാഗത്തെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
