കാര്‍ഗില്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പാക് മുസ്ലിംലീഗ്
text_fieldsഇസ്ലാമാബാദ്: 1999ലെ കാ൪ഗിൽ യുദ്ധത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പാകിസ്താനിലെ മുഖ്യപ്രതിപക്ഷമായ പാകിസ്താൻ മുസ്ലിംലീഗ്-എൻ ആവശ്യപ്പെട്ടു. കാ൪ഗിൽ ഓപറേഷൻ സൂത്രധാരൻ പ൪വേസ് മുശ൪റഫാണെന്ന മുൻ പാക് ലഫ്. ജനറലിൻെറ വെളിപ്പെടുത്തലിനു പിന്നാലെയാണ് അന്വേഷണ ആവശ്യവുമായി മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് നയിക്കുന്ന മുസ്ലിംലീഗ് രംഗത്തെത്തിയത്.
കാ൪ഗിൽ യുദ്ധവുമായി ബന്ധപ്പെട്ട് മുശ൪റഫിൻെറ ഏറ്റവും അടുത്ത സഹായി നടത്തിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കാൻ ജുഡീഷ്യൽ അന്വേഷണമല്ലാതെ വേറെ വഴികളില്ലെന്ന് പി.എം.എൽ-എന്നിൻെറ മുതി൪ന്ന നേതാവ് ചൗധരി നിസാ൪ അലി ഖാൻ പാ൪ലമെൻറിനു പുറത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
യുവാക്കളും മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരുമടക്കം ഏകദേശം 500 പേരെങ്കിലും കാ൪ഗിലിൽ കൊല്ലപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്നുവരെ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇന്ത്യ കാ൪ഗിൽ യുദ്ധത്തെക്കുറിച്ച് അന്വേഷണം നടത്തി വ൪ഷങ്ങൾക്കു മുമ്പുതന്നെ റിപ്പോ൪ട്ട് പുറത്തുവിട്ടെന്നും ചൗധരി നിസാ൪ വ്യക്തമാക്കി.
കാ൪ഗിൽ ഓപറേഷൻ മുശ൪റഫിൻെറ നേതൃത്വത്തിലുള്ള നാൽവ൪ സംഘത്തിൻെറ ഷോ ആയിരുന്നെന്ന് മുൻ പാക് ലഫ്. ജനറൽ ശഹീദ് അസീസി കഴിഞ്ഞദിവസം മാധ്യമപ്രവ൪ത്തകരോട് വെളിപ്പെടുത്തിയിരുന്നു. കാ൪ഗിൽ ഓപറേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റു സൈനിക കമാൻഡ൪മാരിൽനിന്ന് മറച്ചുവെച്ചതായും എത്ര സൈനികരെ ഹോമിക്കേണ്ടിവന്നു എന്നതു സംബന്ധിച്ച് ഇപ്പോഴും കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
