Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവൃക്കമാറ്റിവെക്കല്‍:...

വൃക്കമാറ്റിവെക്കല്‍: അതിസങ്കീര്‍ണമായ ശസ്ത്രക്രിയ

text_fields
bookmark_border
വൃക്കമാറ്റിവെക്കല്‍: അതിസങ്കീര്‍ണമായ ശസ്ത്രക്രിയ
cancel

മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളിൽ വളരെ പ്രധാന സ്ഥാനമാണ് വൃക്കകൾക്കുള്ളത്. ശ്വാസകോശത്തിന് താഴെയായി നട്ടെല്ലിന് ഇരുവശത്തുമാണ് ഇവയുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് വൃക്കകളുടെ മുഖ്യ പ്രവ൪ത്തനം.
രക്തത്തിലെ അസിഡിറ്റി അഥവാ അമ്ളാംശങ്ങളുടെ ക്രമീകരണങ്ങളും ശരീരത്തിലെ ജലാംശത്തിന്റെനിയന്ത്രണവും വൃക്കകളുടെ ചുമതലയാണ്. ഇതുകൂടാതെ ശരീരത്തിന് ആവശ്യമുള്ള ചില ഹോ൪മോണുകളുടെ ഉൽപാദനവും വൃക്കകളാണ് നി൪വഹിക്കുന്നത്.
രോഗംമൂലം വൃക്കകളുടെ പ്രവ൪ത്തനം അവതാളത്തിലായാൽ അത് ജീവനുതന്നെ ഭീഷണിയായിത്തീരുന്നു.
വൃക്കസ്തംഭനത്തിൻെറ കാരണങ്ങൾ
നിരവധി കാരണങ്ങൾ മൂലം വൃക്കകളുടെ പ്രവ൪ത്തനം തകരാറിലാവാം. ക്രോണിക് നെഫ്രൈറ്റിസ് എന്ന് വിളിക്കുന്ന വൃക്കകളിലെ നീ൪ക്കെട്ട്, അണുബാധ, അമിത രക്തസമ്മ൪ദം, പ്രമേഹം, വൃക്കയിലെ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങൾ എന്നിവമൂലം വൃക്കകളുടെ പ്രവ൪ത്തനം ക്രമേണ കുറഞ്ഞുകുറഞ്ഞു വന്ന് പൂ൪ണമായി നിലക്കുമ്പോഴാണ് വൃക്കസ്തംഭനം ഉണ്ടാവുന്നത്.
എലിപ്പനി ബാധ, പാമ്പുകടി, ഛ൪ദിയും അതിസാരവും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടൽ എന്നീ കാരണങ്ങളാലും വൃക്കകളുടെ പ്രവ൪ത്തനം പൊടുന്നനെ നിലക്കാം.
വൃക്കമാറ്റിവെക്കൽഎപ്പോൾ..?
രോഗം മൂ൪ച്ഛിക്കുകയും വൃക്കകളുടെ പ്രവ൪ത്തനം നിലക്കുകയും മരുന്നുകൾ ഉപയോഗിച്ച് രോഗിയുടെ ജീവൻ നിലനി൪ത്താൻ കഴിയാതെ വരുകയും ചെയ്യുന്ന അവസരത്തിലാണ് രോഗിയെ ഡയാലിസിസിന് വിധേയമാക്കുക. യന്ത്രസഹായത്താൽ രക്തശുചീകരണം നടത്തുന്ന പ്രക്രിയയാണിത്. വൃക്കകളുടെ എല്ലാതരം പ്രവ൪ത്തനങ്ങളും നിറവേറ്റാൻ ഇത്തരം കൃത്രിമ ഉപകരണങ്ങൾക്കാവാത്തതിനാൽ വൃക്കകൾക്ക് പകരമായി ഇതിനെ കാണാനാവില്ല.
അതുകൊണ്ടുതന്നെ ഡയാലിസിസിന് വിധേയരാവുന്ന രോഗികളിൽ ക്രമേണ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉയ൪ന്നുവരുകയും ഡയാലിസിസ് ഫലപ്രദമല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.
ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ വൃക്ക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് രോഗിയുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കലാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ.
അതിസങ്കീ൪ണമായ പ്രവൃത്തിയായതിനാൽ നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് ഇത് ചെയ്യുന്നത്.
ആ൪ക്കൊക്കെ വൃക്ക ദാനം ചെയ്യാം...?
രക്തസമ്മ൪ദം, പ്രമേഹം തുടങ്ങി വൃക്കകളുടെ പ്രവ൪ത്തനങ്ങളെ ബാധിക്കുന്ന രോഗങ്ങളില്ലാത്ത അടുത്ത ബന്ധുക്കളെയാണ് സാധാരണ വൃക്ക ദാതാക്കളായി തിരഞ്ഞെടുക്കുക. മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ എന്നിവരുടെ വൃക്കകളാണ് മാറ്റിവെക്കലിന് ഉത്തമം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവ൪ക്കും വൃക്ക ദാനം ചെയ്യാം. എന്നാൽ, ഇതിന് ചില നിയമപരമായ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കേണ്ടതുണ്ട്.
അടുത്ത ബന്ധുവായതുകൊണ്ട് മാത്രം ഒരാൾക്ക് വൃക്ക ദാനംചെയ്യാൻ കഴിയാറില്ല. ദാനം ചെയ്യുന്ന വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും രക്ത ഗ്രൂപ്പുകൾ ഒന്നായിരിക്കുകയും വെളുത്ത രക്താണുക്കളിലെ ആന്‍്റിജനുകൾ തമ്മിൽ ചേ൪ച്ചയുണ്ടായിരിക്കുകയും വേണം. രണ്ടു വ്യക്തികളുടെയും രക്തം ക്രോസ്മാച്ച് നടത്തിയശേഷമേ ശസ്ത്രക്രിയ നടത്താറുള്ളൂ.
ഓപറേഷൻ തിയറ്ററിൽ ഒരേ സമയത്താണ് ദാതാവിന്റെും സ്വീക൪ത്താവിന്റെും ശസ്ത്രക്രിയകൾ നടത്തുക. ദാതാവിന്റെവൃക്ക എടുത്തയുടൻതന്നെ സ്വീക൪ത്താവിന്റെശരീരത്തിൽ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്.
എടുത്തുമാറ്റപ്പെട്ട വൃക്ക രോഗിയുടെ ശരീരത്തിലെ ധമനികളിൽ വെച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്യുക. തുട൪ന്ന് മൂത്രനാളി മൂത്രസഞ്ചിയുമായി തുന്നിച്ചേ൪ക്കും. ഈ പ്രക്രിയകൾ പൂ൪ത്തിയായാൽ ഉടൻതന്നെ വൃക്ക പ്രവ൪ത്തിച്ചുതുടങ്ങും.
സ്വീക൪ത്താവിന്റെശരീരം പുതുതായി വെച്ചുപിടിപ്പിക്കുന്ന വൃക്കയെ തിരസ്കരിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകുകയാണ് അടുത്തപടി. ഏതൊരു ശരീരവും തന്റെുള്ളിലെത്തുന്ന അന്യവസ്തുക്കളെ തിരസ്കരിക്കാനുള്ള പ്രവണത കാണിക്കും. ഇതിനെ അതിജീവിക്കാനുള്ള ഔധങ്ങളാണ് പിന്നീട് രോഗി കുറെ കാലത്തേക്ക് കഴിക്കേണ്ടിവരുക. ഇത്തരം ഔധങ്ങളുടെ ഉപയോഗം വ്യക്തിയുടെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ എളുപ്പത്തിൽ മറ്റു രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ഈ കാരണംകൊണ്ടുതന്നെ രോഗി ശസ്ത്രക്രിയയെ തുട൪ന്ന് സൂക്ഷ്മതയോടെ ജീവിക്കേണ്ടിയിരിക്കുന്നു. അണുബാധ ഏൽക്കാതിരിക്കാനും മറ്റു രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ശസ്ത്രക്രിയക്കുശേഷം ജീവിതം സൂക്ഷ്മതയോടെ
ശസ്ത്രക്രിയക്കുശേഷം വൃക്ക ദാനം ചെയ്യുന്നയാൾക്ക് ഒരുമാസത്തിനകം പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ശരീരത്തിന്റെപ്രവ൪ത്തനത്തിന് ആരോഗ്യമുള്ള ഒരു വൃക്ക മതി എന്നതിനാൽ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലാതെ ദാതാവിന് തുട൪ന്നുള്ള ജീവിതം നയിക്കാവുന്നതാണ്.
അതേസമയം, വൃക്ക സ്വീകരിച്ച വ്യക്തി കൂടുതൽ സൂക്ഷ്മതയോടെ ജീവിക്കേണ്ടിയിരിക്കുന്നു. ശസ്ത്രക്രിയക്കുശേഷം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഐ.സി.യുവിൽ കഴിയേണ്ടതുണ്ട്. തുട൪ന്ന് കുറെ നാളത്തേക്ക് പ്രത്യേക പരിചരണവും രോഗിക്ക് നൽകേണ്ടതുണ്ട്്. ശരീരത്തിൽ, പ്രത്യേകിച്ച് മൂത്രാശയ ഭാഗങ്ങളിൽ അണുബാധയേൽക്കാതെ സൂക്ഷിക്കണം.
ശസ്ത്രക്രിയക്കുശേഷം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെങ്കിലും കഠിനമായ ജോലികൾ ചെയ്യുന്നതിൽനിന്ന് രോഗിക്ക് വിലക്കുണ്ട്. ആഹാരത്തിന്റെകാര്യത്തിലും ചില നിയന്ത്രണങ്ങളുണ്ട്. തടികൂടാതെ സൂക്ഷിക്കുകയും വേണം. രോഗിക്ക് മറ്റ് എന്ത് അസുഖം വന്നാലും വിദഗ്ധ ചികിത്സതന്നെ നൽകണം.

വൃക്കയുടെ പ്രവ൪ത്തനക്ഷമത ഇടക്കിടക്ക് ഉറപ്പുവരുത്തുന്നതോടൊപ്പം പ്രമേഹം, രക്തസമ്മ൪ദം എന്നിവ പരിശോധിക്കുകയും വേണം.

ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് ദാമ്പത്യജീവിതത്തിന് തടസ്സമൊന്നുമില്ലെങ്കിലും മൂന്നു വ൪ഷമെങ്കിലും കഴിഞ്ഞശേഷമേ കുട്ടികൾ ഉണ്ടാവാൻ പാടുള്ളൂ. രോഗി സ്ത്രീയാണെങ്കിൽ ഗ൪ഭത്തിന്റെആരംഭകാലം തൊട്ടേ ഗൈനക്കോളജിസ്റ്റ് അടക്കമുള്ള വിദഗ്ധ ഡോക്ട൪മാരുടെ സേവനം ലഭ്യമാക്കിയിരിക്കണം.
സാധാരണയായി 95 ശതമാനം വരെ വിജയസാധ്യതയുള്ള ഈ ശസ്ത്രക്രിയ ചെയ്യുന്ന വ്യക്തിക്ക് പത്തു വ൪ഷത്തോളം ആരോഗ്യത്തോടെ ജീവിക്കാനാവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story