ആഫ്രിക്കയില്‍ 15,000 മുതലകള്‍ സങ്കേതത്തില്‍നിന്ന് പുറത്തു ചാടി
text_fieldsജോഹാനസ്ബ൪ഗ്: ആഫ്രിക്കയിലെ റക്വേനാ മുതലസങ്കേതത്തിൽനിന്ന് 15,000 മുതലകൾ പുറത്തുചാടി. രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇതിന് ഇടയാക്കിയതെന്ന് അധികൃത൪ അറിയിച്ചു. ചില മുതലകളെ പിടിക്കാൻ സാധിച്ചെങ്കിലും മിക്കതും ഇപ്പോഴും പുറത്തുതന്നെയാണെന്നാണ് റിപ്പോ൪ട്ട്.
മുതല സങ്കേതത്തിൽനിന്ന് വളരെ അകലേക്കുപോലും ഇവ നീങ്ങിയിട്ടുണ്ടെന്നാണ് സൂചന. സമീപ സ്ഥലങ്ങളിലെ പലരും തങ്ങളുടെ സ്ഥലത്ത് മുതലകളെ കണ്ടതായി റിപ്പോ൪ട്ട്ചെയ്തു.
ജൊഹാൻ ബോഷോഫ് എന്നയാളുടേതാണ് മുതല സങ്കേതം. വെള്ളപ്പൊക്കത്തെത്തുട൪ന്ന് ഇതിൻെറ ഗേറ്റ് തുറക്കാൻ നി൪ബന്ധിതരാവുകയായിരുന്നെന്നും അതല്ലായിരുന്നെങ്കിൽ തങ്ങളുടെ വീടടക്കം ഒലിച്ചു പോവുമായിരുന്നു എന്നും അവ൪ അറിയിച്ചു.
ഈ പ്രദേശത്തെ ആളുകൾ കടുത്ത പരിഭ്രാന്തിയിലാണ്. പ്രളയ ഭീഷണിയിലായ ഈ പ്രദേശത്ത് ഇതിനോടകം പ്രളയത്തിൽപെട്ട് 10 പേ൪ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
