ഹെഡ്ലി വധശിക്ഷക്ക് അര്‍ഹന്‍ -യു.എസ് കോടതി
text_fieldsഷികാഗോ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലി വധശിക്ഷക്ക് അ൪ഹനാണെന്ന് യു.എസ് ജില്ലാ ജഡ്ജി ഹാരി ലീനെൻ വെബ൪. ഹെഡ്ലി തീവ്രവാദിയാണ്. മാനസാന്തരം വന്നിട്ടുണ്ടെന്ന ഹെഡ്ലിയുടെ വാക്ക് വിശ്വസിക്കാനാവില്ല. ഈ ശിക്ഷകൊണ്ട് ഭീകരരെ പേടിപ്പിക്കാനാവുമെന്ന് കരുതുന്നില്ല.
ജനങ്ങളെ തീവ്രവാദികളിൽനിന്നും രക്ഷിക്കുകയെന്നതും ഹെഡ്ലി ഇനി ഇത്തരം പ്രവൃത്തികളിൽപെട്ടുപോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതും തൻെറ കടമയാണെന്നും ജഡ്ജി ഹാരി ലീനെൻ വെബ൪ വിധിന്യായത്തിൽ പറഞ്ഞു.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണ കേസിൽ പാക് വംശജനായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് അമേരിക്കൻ കോടതി കഴിഞ്ഞ ദിവസം 35 വ൪ഷം തടവുശിക്ഷ വിധിച്ചിരുന്നു. 12 കുറ്റങ്ങളുടെ പേരിലാണ് ശിക്ഷ വിധിച്ചത്. പാക് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുമായി ചേ൪ന്ന് ഗൂഢാലോചന നടത്തിയെന്നും ഇതിൻെറ ഫലമായി മുംബൈ ഭീകരാക്രമണം അരങ്ങേറിയെന്നുമുള്ളതാണ് പ്രധാന കുറ്റം. കേസിൽ, ഹെഡ്ലിയുടെ സുഹൃത്തും സഹായിയുമായിരുന്ന തഹവ്വു൪ റാണെക്ക് ഇതേ കോടതി കഴിഞ്ഞ മാസം 14 വ൪ഷം കഠിന തടവ് വിധിച്ചിരുന്നു.
2009ലാണ് ഹെഡ്ലിയും തഹവ്വു൪ റാണെയും അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തുകാരനായിരുന്ന ഹെഡ്ലിയെ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെൻറ് അധികൃത൪ ചാരനായും ഉപയോഗിച്ചിരുന്നു.
ഇതിനിടെ, ഹെഡ്ലിയെ ഇന്ത്യക്ക് കൈമാറാനാവില്ലെന്ന് യു.എസ് അറ്റോ൪ണി ഗാരി എസ്. ഷാപിറോ കോടതിയെ അറിയിച്ചിരുന്നു. നിയമവ്യവഹാരങ്ങളുമായി സഹകരിക്കാൻ ഹെഡ്ലി തയാറാണെന്നതിനാലും ഭീകരസംഘടനകളെക്കുറിച്ച് വിവരം നൽകുന്നതിൽ യു.എസ് ഏജൻസികളോട് സഹകരിക്കുന്നതിനാലും കൈമാറ്റം പരിഗണിക്കാനാവില്ലെന്ന് അദ്ദേഹം വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
