ദല്‍ഹി കൂട്ടമാനഭംഗം: യുവജന പ്രക്ഷോഭത്തെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് രാഷ്ട്രപതി
text_fieldsന്യുദൽഹി: ദൽഹി കൂട്ടമാനഭംഗത്തെ തുട൪ന്നുണ്ടായ യുവജന പ്രക്ഷോഭത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖ൪ജി. കൂട്ടമാനഭംഗത്തിനിരയായി ദൽഹി പെൺകുട്ടി മരിച്ച സംഭവം നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തിനേറ്റ കളങ്കമാണെനന്നും അദ്ദേഹം പറഞ്ഞു. അറുപത്തിനാലാമത് റിപബ്ളിക് ദിനത്തിൻെറ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സമൂഹത്തിൽ സ്ത്രീക്കുള്ള പങ്ക് തിരിച്ചറിയണം. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനപ്പുറം, കൈവിട്ടുപോകുന്ന നമ്മുടെ ധാ൪മികത പുന$സ്ഥാനപിക്കാനുള്ള സമയമായി ഇതിനെ കാണണം.
അതി൪ത്തിയിൽ ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. അയൽക്കാ൪ക്ക് വിയോജിപ്പുകൾ പലതുണ്ടാകാം. അതിൻെറ പേരിൽ ഭീകരതയെ കൂട്ടുപിടിക്കരുത്. സൗഹൃദത്തിന് ഇന്ത്യ സദാ സന്നദ്ധമാണ്. എന്നാൽ ഇന്ത്യയോട് എങ്ങനെയുമാകാമെന്ന് തെറ്റിദ്ധരിക്കരുത്.
സ്വതന്ത്ര ഇന്ത്യ ഇനിയുള്ള കാലത്ത് ലിംഗസമത്വത്തിനും യുവതലമുറക്ക് മുന്നേറാൻ പാകത്തിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ശ്രദ്ധിക്കണം. അതിന് കഴിയാതെ വന്നാൽ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. പൊതുസമൂഹവും സ൪ക്കാരും ഒന്നിച്ചു ശ്രമിക്കുമ്പോൾ മാത്രമാണ് ഇത് സാധ്യമാക്കാൻ കഴിയുക -രാഷ്ട്രപതി രാജ്യത്തെ ഓ൪മ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
