Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഖത്തര്‍ എയര്‍വെയ്സ്...

ഖത്തര്‍ എയര്‍വെയ്സ് ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഖത്തര്‍ എയര്‍വെയ്സ് ചിത്രരചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
cancel

ദോഹ: കുട്ടികൾക്കായി ഖത്ത൪ എയ൪വെയ്സ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘യാത്രയുടെ ഭാവി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ നാനൂറോളം കുട്ടികൾ പങ്കെടുത്തു. സാലഹ് അലി അൽ അലി, സഹൽ റഹ്മാൻ വടകണ്ടത്തിൽ, അനീസ് അരീന ഇദോര നസ്റീ, ഐഷ ഫഹദ് ഖഫൂദ്, സഞ്ജയ് കന്തസ്വാമി എന്നിവരാണ് വിജയികൾ. സൂറിച്ചിലുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കിൻറ൪സിറ്റിയിലേക്ക് സൗജന്യ യാത്രയാണ് അഞ്ച് പേ൪ക്കും സമ്മാനം.
അഞ്ചിനും 12നും ഇടയിൽ പ്രായമുള്ളവ൪ക്ക് വേണ്ടിയായിരുന്നു മത്സരം. ഖത്തറിലെ പ്രശസ്ത കലാകാരികളായ ഫാത്തിമ അൽ ശെബാനി, ബദ്രിയ ഖലീഫ ഗാനിൽ അൽ കുബൈസി എന്നിവ൪ ഖത്ത൪ എയ൪വെയ്സിലെ മുതി൪ന്ന ഉദ്യോഗസ്ഥരുമായി ചേ൪ന്നാണ് സമ്മാന൪ഹമായ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
അസാധാരണമായ പ്രതിഭയും ഭാവനാവിലാസവുമാണ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പ്രകടിപ്പിച്ചതെന്ന് വിധിക൪ത്താക്കൾ പറഞ്ഞു. വിജയികളെ ഖത്ത൪ എയ൪വെയ്സ് വൈസ് പ്രസിഡൻറ് (കൊമേഴ്സ്യൽ) ഇഹാബ് അമിൻ അഭിനന്ദിച്ചു. മത്സരത്തിനെത്തിയ ചിത്രങ്ങളെല്ലാം ഖത്ത൪ എയ൪വെയ്സിൻെറ ഫെയ്സ്ബുക്ക് പേജിൽ പ്രദ൪ശിപ്പിക്കുമെന്നും പങ്കെടുത്ത എല്ലാവ൪ക്കും പ്രോത്സാഹന സമ്മാനമായി കളറിങ് കിറ്റും ബാഗും നൽകുമെന്നും അധികൃത൪ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story