വീണ്ടും ആകാശയുദ്ധം
text_fieldsആഭ്യന്തര വ്യോമയാന മേഖലയിൽ വീണ്ടും ആകാശയുദ്ധം. കിങ്ഫിഷ൪ എയ൪ലൈൻസിൻെറ തക൪ച്ചയോടെ കുത്തനെ ഉയ൪ന്ന വിമാനയാത്രാ നിരക്കിൽ കാര്യമായ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പ്രമുഖ കമ്പനികൾ സീസൺ തുടങ്ങുന്നത് മുൻനി൪ത്തി പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് വേനൽ അവധി കഴിയുന്നതോടെ വീണ്ടും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ആഭ്യന്തര റൂട്ടുകളിൽ സ്പൈസ് ജെറ്റാണ് ആദ്യം നിശ്ചിത കാലയളവിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആഭ്യന്തര വിമാന മേഖലയിൽ ഏറ്റവും അധികം വിപണി പങ്കാളിത്തമുള്ള ഇൻഡിഗോ ഇതിന് മറുപടിയുമായി തൊട്ടുപിറകെ എത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയ൪വേസും പൊതുമേഖലാ വിമാന കമ്പനിയായ എയ൪ ഇന്ത്യയും വൈകാതെ നിരക്ക് കുറവുമായി രംഗത്തുവരുമെന്നാണ് സൂചന. ഇതോടെ പുതുവ൪ഷം ഇന്ത്യക്കാ൪ക്ക് ചെലവ് കുറഞ്ഞ വിമാനയാത്രക്കാലം സമ്മാനിക്കുമെന്ന് കരുതാം.
ഫെബ്രുവരിക്കും മാ൪ച്ചിനും ഇടയിലുള്ള യാത്രക്ക് 10 ലക്ഷം സീറ്റുകളാണ് 2013 രൂപക്ക് സ്പൈസ് ജെറ്റ് ലഭ്യമാക്കിയത്. ജനുവരി 14 വരെയായിരുന്നു ഈ സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സമയപരിധി. സാധാരണ നിരക്കിൽനിന്ന് ഏതാണ്ട് 50 ശതമാനം ഇളവാണ് സ്പൈസ് ലഭ്യമാക്കിയത്.
സ്പൈസിൻെറ ഇളവിന് ഒപ്പം നിൽക്കുന്ന മറുപടിയുമായാണ് ഇൻഡിഗോ പ്രതികരിച്ചത്. ദൽഹി-മുംബൈ, അഹ്മദാബാദ്-ദൽഹി, പുണെ-ചെന്നെ എന്നീ റൂട്ടുകളിലാണ് ഇളവ് ലഭ്യമാക്കിയത്. സ്പൈസ് ജെറ്റും ഇൻഡിഗോയും നിരക്ക് കുറച്ചതോടെ ജെറ്റ് എയ൪വേസ് വൈകാതെ സമാന പ്രഖ്യാപനം നടത്തുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവ൪ പറയുന്നു.
ഫെബ്രുവരി-ഏപ്രിൽ ഓഫ് സീസണായതിനാൽ ബുക്ക് ചെയ്യപ്പെടാൻ ഇടയില്ലാത്ത സീറ്റുകൾക്കാണ് വൻ ഇളവ് ലഭ്യമാക്കിയത്. അതുകൊണ്ടുതന്നെ ഓഫ് സീസൺ കഴിയുന്നതോടെ നിരക്ക് വീണ്ടും സാധാരണ നിലയിൽ എത്തുമെന്ന് ട്രാവൽ പോ൪ട്ടലുകളുടെ മേധാവികൾ പറയുന്നു.
എന്നാൽ, ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ആഭ്യന്തര നിരക്കുകൾ ലഭ്യമാക്കുന്നത് തങ്ങൾ തുടരുമെന്ന് ഇൻഡിഗോ വക്താവ് പ്രതികരിച്ചു.
മാ൪ച്ച്-ഏപ്രിൽ കാലയളവാണ് വിമാന കമ്പനികളെ സംബന്ധിച്ച് ഏറ്റവും തിരക്കേറിയ സമയം. ഈ സീസണിലേക്ക് കുറേ സീറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്യപ്പെട്ടാൽ ഷെഡ്യൂളുകൾ കൂടുതൽ കാര്യക്ഷമതയോടെ തയാറാക്കാനാവും. ഇത് മുന്നിൽ കണ്ടാണ് സ്പൈസും ഇൻഡിഗോയും ഇളവുകൾ പ്രഖ്യാപിച്ചത്.
മാ൪ച്ച്, ഏപ്രിൽ മാസങ്ങളിൽ റെയിൽവേ ടിക്കറ്റുകളുടെ ലഭ്യതയും ഗണ്യമായി കുറയും. കൂടാതെ ഉയ൪ന്ന ക്ളാസുകളിലെ റെയിൽവേ ടിക്കറ്റ് നിരക്ക് കാര്യമായി വ൪ധിപ്പിച്ചതോടെ വിമാന നിരക്കുമായുള്ള അന്തരം കുറയുകയും ചെയ്തു. ഇത് കൂടുതൽ പേരെ വിമാനയാത്രയിലേക്ക് ആക൪ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിസന്ധിയെ തുട൪ന്ന് കിങ്ഫിഷ൪ എയ൪ലൈൻസ് സ൪വീസ് പടിപടിയായി വെട്ടിക്കുറച്ചതോടെ 2012ൽ വിമാനയാത്രാ നിരക്കിൽ 30-50 ശതമാനം വ൪ധനയുണ്ടായിരുന്നു. നിരക്ക് ഉയ൪ന്നതുമൂലം 2012ൽ വിമാനയാത്രക്കാരുടെ എണ്ണം മൂന്ന് ശതമാനം കുറയുകയും ചെയ്തു. നിരക്ക് വീണ്ടും കുറയുന്നതോടെ 2013ൽ വിമാനയാത്രക്കാരുടെ എണ്ണം കാര്യമായി വ൪ധിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
