പാഠപുസ്തകങ്ങള്‍ക്കുപകരം ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ നല്‍കും -മന്ത്രി
text_fieldsതൃശൂ൪: സംസ്ഥാനത്തെ വിദ്യാ൪ഥികൾക്ക് പാഠപുസ്തകങ്ങൾക്ക് പകരം ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ് പ്രസ്താവിച്ചു. സംസ്ഥാന സ൪ക്കാറിൻെറയും ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സാമ്പത്തികസഹായം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ക്ളാസ് റൂമുകളും സ്മാ൪ട്ട് ക്ളാസുകളാക്കി മാറ്റാൻ നടപടികൾ ഊ൪ജിതപ്പെടുത്തിയയായും വിദ്യാഭ്യാസവകുപ്പിൻെറ വെബ് പോ൪ട്ടൽ സജ്ജമായിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എല്ലാ ക്ളാസ് മുറികളും ഹൈടെക് ആകുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനമായി പുതുക്കാട് സെൻറ് ആൻറണീസ് ഹയ൪ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. സി. രവീന്ദ്രനാഥ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ എം.പി മുഖ്യാതിഥിയായിരുന്നു. തൃശൂ൪ അതിരൂപതാ സഹായമെത്രാൻ മാ൪ റാഫേൽ തട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹയ൪സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ട൪ കേശവേന്ദ്രകുമാ൪ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജ൪ ഫാ.ജോസ് വല്ലൂരാൻ സ്വാഗതവും പ്രിൻസിപ്പൽ ആൻസി ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
