തുടങ്ങിവെച്ച ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഒബാമയുടെ ആഹ്വാനം
text_fieldsവാഷിങ്ടൺ: നമ്മൾ തുടങ്ങിവെച്ചത് പൂ൪ത്തീകരിക്കാനുള്ള സമയമാണിതെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ. രണ്ടാം തവണയും രാജ്യത്തിൻെറ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ജനങ്ങൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.
നാലു വ൪ഷംകൂടി നിങ്ങളുടെ പ്രസിഡൻറായി തുടരുന്നതിനാണ് ഞാൻ സത്യപ്രതിജ്ഞ പുതുക്കിയത്. ഈ സ്ഥാനത്ത് തുടരാൻ എനിക്ക് വീണ്ടും അവസരം നൽകിയതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ പ്രസിഡൻറായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഒബാമ സന്ദേശത്തിൽ വ്യക്തമാക്കി. അമേരിക്കയെ പൂ൪വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനും ജനനന്മക്കുവേണ്ടിയും പ്രവ൪ത്തിക്കുമെന്നു പറഞ്ഞ ഒബാമ, നാലു വ൪ഷം മുമ്പ് തുടങ്ങിവെച്ച പ്രവ൪ത്തനങ്ങളുടെ പൂ൪ത്തീകരണത്തിന് ശ്രമിക്കുമെന്നും അനുയായികൾക്ക് ഉറപ്പുനൽകി.
രാജ്യത്തിൻെറ കറുത്തവ൪ഗക്കാരനായ ആദ്യത്തെ പ്രസിഡൻറായ ഒബാമ കഴിഞ്ഞദിവസമാണ് നിയമനി൪മാണ സഭയുടെ ആസ്ഥാനമായ കാപിറ്റോളിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രസിഡൻറായി വീണ്ടും അധികാരമേറ്റത്. ഒരു രാജ്യമായും ഒരു ജനതയായും ഒന്നിച്ചുനിൽക്കാൻ തൻെറ പ്രസംഗത്തിൽ ഒബാമ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തിരുന്നു. നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാ൪ഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
