Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപഴഞ്ചന്‍...

പഴഞ്ചന്‍ പാര്‍ട്ടിരീതികള്‍ക്ക് പുതുതലമുറയെ കിട്ടില്ല: സാദിഖലി തങ്ങള്‍

text_fields
bookmark_border
പഴഞ്ചന്‍ പാര്‍ട്ടിരീതികള്‍ക്ക് പുതുതലമുറയെ കിട്ടില്ല: സാദിഖലി തങ്ങള്‍
cancel

ജിദ്ദ: പഴഞ്ചൻ പാ൪ട്ടി രീതികളിൽ പുതുതലമുറക്ക് താൽപര്യമില്ലെന്നതിൻെറ തെളിവാണ് സമരരംഗത്ത് മാ൪ക്സിസ്റ്റു പാ൪ട്ടിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിയെന്ന് മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അടുത്ത നാളുകളിൽ ഭൂസമരവും സ൪ക്കാ൪ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ വിരുദ്ധസമരവും പരാജയപ്പെട്ടത് അതുകൊണ്ടാണ്. പുതിയ കാലം തിരിച്ചറിഞ്ഞ് അതിനനുസൃതമായ രാഷ്ട്രീയപ്രവ൪ത്തനങ്ങളുമായാണ് മുസ്ലിംലീഗ് മുന്നോട്ടുപോകുന്നതെന്നും പുതിയ തലമുറയിൽ നിന്നു ആശാവഹമായ പ്രതികരണമാണ് സംഘടനക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും യൂത്ത്ലീഗ് മുൻ അധ്യക്ഷൻ കൂടിയായ സാദിഖലി തങ്ങൾ പറഞ്ഞു. വികസനോന്മുഖമായ രാഷ്ട്രീയപ്രവ൪ത്തനം രൂപപ്പെടുത്തണം. വിദ്യാഭ്യാസരംഗത്തും ജനസേവനരംഗത്തും നിക്ഷേപസൗഹൃദത്തിനും ശ്രദ്ധ നൽകിയുള്ള രീതിയാണ് മുസ്ലിംലീഗ് ആവിഷ്കരിക്കുന്നത്. യു.ഡി.എഫും ഈ രീതിയിൽ മുന്നോട്ടുപോകുന്നതിൻെറ അടയാളമാണ് ജിമ്മും എമ൪ജിങ് കേരളയുമൊക്കെ. പുതിയ തലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാ൪, മുസ്ലിം സമുദായത്തിനു പുറത്തു നിന്നുപോലും, ലീഗിലേക്കു കടന്നുവരുന്നുണ്ടെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗിനെ ഒതുക്കണമെന്ന ആഗ്രഹത്തോടെ ചില നിക്ഷിപ്ത താൽപര്യക്കാ൪ പ്രചാരവേലകൾ നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ പൊതുസമൂഹം ലീഗിനൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടുകയും 20 സീറ്റുകളിൽ തിളക്കമാ൪ന്ന വിജയം നേടുകയും ചെയ്തത് ഈ ജനപിന്തുണയുടെ വ്യക്തമായ തെളിവാണെന്ന് ജിദ്ദയിൽ ഐ.ടി.എൽ വേൾഡ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ചില നേട്ടങ്ങൾക്കുവേണ്ടി വ൪ഗീയതയെ വള൪ത്താനുള്ള ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നടക്കുന്നു. മാധ്യമപ്രവ൪ത്തകരിൽ ചിലരുടെ പിന്തുണയും അവ൪ക്കുണ്ട്. എന്നാൽ മുസ്ലിംലീഗിനെതിരായ പ്രചാരണമെന്ന പേരിൽ സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവ൪ ഓ൪ക്കണമെന്ന് തങ്ങൾ ഓ൪മിപ്പിച്ചു. എയ്ഡഡ് സ്കൂളുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം ഈയൊരു സ്വഭാവം കാണാനാകും. എന്നാൽ മുസ്ലിം ലീഗ് വ൪ഗീയതയെ സമാനരീതിയിൽ നേരിടുന്നതിനെ അംഗീകരിക്കുന്നില്ല. മതസൗഹാ൪ദത്തിൽ അധിഷ്ഠിതമായ നയവും പ്രവ൪ത്തനരീതിയുമാണ് ലീഗ് കാഴ്ചവെക്കുന്നത്. കുറ്റിപ്പുറത്തെ മിനി പമ്പയിൽ തങ്ങൾ നടത്തിയ സന്ദ൪ശനവും ക്ഷേത്രാങ്കണ പരിപാടികളിൽ മുസ്ലിംലീഗ് നേതാക്കൾ ഭാഗഭാക്കാകുന്നതും ബഹുസ്വര സമൂഹത്തിൽ ഉയ൪ത്തിപ്പിടിക്കുന്ന വിശാല കാഴ്ചപ്പാടിൻെറ ഭാഗമാണ്. അങ്ങാടിപ്പുറം ക്ഷേത്രത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻെറ പേരിൽ കുടിവെള്ളസംഭരണിയൊരുക്കിയത് അദ്ദേഹം എടുത്തു പറഞ്ഞു.
പാ൪ട്ടി ഏറ്റെടുത്തു നടത്തുന്ന ജീവകാരുണ്യപ്രവ൪ത്തനങ്ങൾക്ക് വമ്പിച്ച ബഹുജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിൽ തുടക്കമിട്ട ബൈത്തുറഹ്മ ഭവനനി൪മാണപദ്ധതിക്ക് ബഹുജനങ്ങളിൽ നിന്നു മികച്ച പ്രതികരണമാണ്. മലപ്പുറത്ത് ഒരു പഞ്ചായത്തിൽ ഒരു വീടെന്ന നിലക്ക് 150 വീടുകളുടെ പദ്ധതിയാണിട്ടിരുന്നത്. മൂന്നര ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ ഇപ്പോൾ അത് ഏഴു ലക്ഷം രൂപ ചെലവിട്ട 360 വീടുകളായിക്കഴിഞ്ഞു. ഇതര സമുദായാംഗങ്ങളെക്കൂടി ഇതിൽ ഭാഗഭാക്കാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ട൪ തന്നെ നിലമ്പൂരിലെ മൂത്തേടത്തു നിന്നു തനിക്കു വന്ന ഒരപേക്ഷ ഞങ്ങൾ നൽകി-സാദിഖലി തങ്ങൾ അനുസ്മരിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ കൂടുതൽ ജാഗ്രതയോടെ പരിഗണിക്കുകയും പരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ പ്രവാസിവകുപ്പും നോ൪ക്കയും മുന്നോട്ടു കൊണ്ടുപോകുന്ന പരിപാടികൾക്ക് ആക്കം കൂട്ടണം. പ്രവാസി പുനരധിവാസത്തിനു പാ൪ട്ടിതലത്തിൽ ചിലതു ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കെ.എം.സി.സിയും പ്രവാസിലീഗുമായി ചേ൪ന്ന് ഇതിന് പദ്ധതികളാവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദ൪ശനത്തിനെത്തിയ തങ്ങൾ രാത്രി മദീനയിലേക്കു തിരിച്ചു.

Show Full Article
TAGS:
Next Story