ഉവൈസി കീഴടങ്ങി
text_fieldsഹൈദരാബാദ്: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി ഹൈദരാബാദിലെ കോടതിയിൽ കീഴടങ്ങി. മെഡാക് കലക്ടറുടെ കൃത്യനി൪വഹണം തടഞ്ഞെന്ന കേസിൽ 2005ൽ ഇദ്ദേഹത്തിനെതിരെ കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു.
ഇതേ തുട൪ന്നാണ് ഉവൈസി മെഡാക് ജില്ലയിലെ സംഗറെഡ്ഡി ടൗൺ കോടതി മുമ്പാകെ കീഴടങ്ങിയത്. തിങ്കളാഴ്ച കീഴടങ്ങിയ ഉവൈസിയെ ഫെബ്രുവരി രണ്ടു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യമില്ലാ വാറൻറ് പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉവൈസി നൽകിയ ഹരജി കോടതി തള്ളിയിരുന്നു.
പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ നേരത്തേ കസ്റ്റഡിയിലെടുത്ത അസദുദ്ദീൻ ഉവൈസിയുടെ സഹോദരനും എം.എൽ.എയുമായ അക്ബറുദ്ദീൻ ഉവൈസിയും ഇതേ കേസിൽ പ്രതിയാണ്. 2005ൽ മെഡാക് കലക്ട൪ എ.കെ. സിംഗാളിനെ വഴിതടഞ്ഞ് കൃത്യനി൪വഹണം തടസ്സപ്പെടുത്തിയെന്നാണ് ഇവ൪ക്കെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
