പഞ്ചാബ് കൂട്ടമാനഭംഗം: പരാതിക്കാരി എയ്ഡ്സ് വൈറസ് കുത്തിവെച്ച കേസിലെ പ്രതിയെന്ന്
text_fieldsചണ്ഡിഗഢ്: പഞ്ചാബിൽ കൂട്ട മാനഭംഗത്തിന് ഇരയായതായി പരാതിപ്പെട്ട യുവതി, നേരത്തെ എച്ച്.ഐ.വി വൈറസ് കുത്തിവെച്ച കേസിലെ പ്രതിയെന്ന് പൊലീസ്.
യുവതിയുമായി അടുപ്പത്തിലായിരുന്നയാളുടെ ഭാര്യക്ക് വൈറസ് കുത്തിവെച്ച കേസിൽ കഴിഞ്ഞവ൪ഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നതായി ബാത്തിൻഡ ജില്ലാ പൊലീസ് മേധാവി രവിചരൺ ബ്രാറിനെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോ൪ട്ട് ചെയ്തു. ഈ കേസിൽ ജാമ്യത്തിലുള്ള 24കാരിയായ നഴ്സ് പ്രതികാര നടപടിയായാണ് കാമുകൻെറ ഭാര്യയടക്കമുള്ളവ൪ക്കെതിരെ മാനഭംഗം നടന്നതായി പരാതി നൽകിയതെന്നാണ് പൊലീസിൻെറ നിഗമനം. എച്ച്.ഐ.വി ബാധിത സൂചി ഉപയോഗിച്ച് കുത്തിവെച്ച കേസിൽ അറസ്റ്റിലായ ഇവ൪ ജാമ്യത്തിലാണ്. നേരത്തെ കുത്തിവെപ്പിനിരയായ സ്ത്രീയെയും അമ്മയെയും ഉൾപ്പെടുത്തിയാണ് നഴ്സ് മാനഭംഗ പരാതി നൽകിയതെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ, തൊഴിൽ അഭിമുഖം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ, മോഗ ജില്ലയിലെ ബാത്തിൻഡയിൽ കാറിലെത്തിയ രണ്ട് സ്ത്രീകളടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് 24കാരിയായ യുവതി പരാതി നൽകിയത്. പിന്നീട് സംഘം തന്നെ റോഡരികിൽ തള്ളുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
