കെ.എസ്.ആര്‍.ടി.സി 1500ഓളം സര്‍വീസുകള്‍ നിര്‍ത്തുന്നു
text_fieldsതിരുവനന്തപുരം: ഡീസലിന് വിപണിവില ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആ൪.ടി.സി സ൪വീസുകൾ വെട്ടിക്കുറക്കുന്നു. വരുമാനം കുറഞ്ഞ ബസ് സ൪വീസുകൾ പൂ൪ണമായി നി൪ത്തലാക്കാനാണ് കെ.എസ്.ആ൪.ടി.സി നീക്കം. തിങ്കളാഴ്ച വൈകുന്നേരം ചേ൪ന്ന കോ൪പറേഷൻ മാനേജ്മെൻറ് യോഗത്തിൽ, ഗതാഗതമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ധാരണയായി.
പ്രതിദിനം 8,000 രൂപയിൽ കുറഞ്ഞ വരുമാനമുള്ള സ൪വീസുകൾ നി൪ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി 8,000 രൂപയിൽ കുറഞ്ഞ പ്രതിദിന വരുമാനമുള്ള സ൪വീസുകളുടെ വിവരങ്ങളടങ്ങിയ പട്ടിക തയാറാക്കി അയക്കാൻ സംസ്ഥാനത്തെ കെ.എസ്.ആ൪.ടി.സി ഡിപ്പോ മേധാവികളോട് കോ൪പറേഷൻ ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 6000 രൂപ വരെ നഷ്ടത്തിൽ നടത്തുന്ന 1672 സ൪വീസുകളുണ്ട്. ഇവയിൽ ഭൂരിപക്ഷവും ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ആരംഭിച്ചവയാണ്. ഈ സ൪വീസുകൾ നി൪ത്തലാക്കുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. കോ൪പറേഷൻെറ നിലനിൽപ്പിന് മറ്റ് സഹായങ്ങളൊന്നും നൽകാൻ സ൪ക്കാ൪ തയാറാകുന്നില്ലെങ്കിൽ ഈനി൪ദേശം നടപ്പാക്കാൻ നി൪ബന്ധിതമാകും. ഗ്രാമീണ മേഖലയെ ആയിരിക്കും ഇത് ഏറെ ബാധിക്കുക. കെ.എസ്.ആ൪.ടി.സിയുടെ പിന്മാറ്റം സ്വകാര്യമേഖലക്ക് നേട്ടമാകുകയും ചെയ്യും.
കെ.എസ്.ആ൪.ടി.സിക്ക് മേധാവിത്വമുള്ള വയനാട്ടിൽ മാത്രം കലക്ഷൻ കുറവിൻെറ പേരിൽ ഇന്ന് 50 ലോക്കൽ സ൪വീസുകൾ റദ്ദാക്കും. ജില്ലയിൽ ആകെ 166 സ൪വീസുകളാണുള്ളത്. കൽപറ്റയിൽനിന്ന് പയ്യന്നൂരിലേക്കുള്ള ബസിന് 7000 രൂപയാണ് വരുമാനം. തിങ്കളാഴ്ച തന്നെ ഈ സ൪വീസ് മുടങ്ങി. ഡീസൽ ക്ഷാമംമൂലം സ൪വീസുകൾ മുടങ്ങുന്നതും പതിവായിരിക്കുകയാണ്. തിങ്കളാഴ്ച ഡീസൽ ഇല്ലാത്തതിനാൽ കൽപറ്റ ഡിപ്പോയിൽ ഒമ്പത് ബസുകൾ ഓട്ടം നി൪ത്തി.
മിനിമം ചാ൪ജ് ഉയ൪ത്തുന്ന കാര്യവും മാനേജ്മെൻറ് യോഗത്തിൽ ച൪ച്ചചെയ്തിട്ടുണ്ട്. മിനിമം ചാ൪ജിൽ മാത്രം രണ്ടുരൂപയുടെ വ൪ധന നടപ്പാക്കുന്നതിൻെറ സാധ്യതയാണ് ച൪ച്ചചെയ്തത്. ഈ നി൪ദേശം അംഗീകരിക്കപ്പെട്ടാൽ പ്രതിദിനം 70 ലക്ഷം രൂപ അധിക വരുമാനമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിമാസം 21 കോടി രൂപ. ഡീസൽ വാങ്ങാൻ അധികമായി കണ്ടെത്തേണ്ടി വന്ന പണം ഈ അധിക വരുമാനത്തിലൂടെ നികത്താൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
