ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 1018 കോടിയുടെ വായ്പ
text_fieldsകൽപറ്റ: ജില്ലയിലെ ബാങ്കുകൾ 2012-13 ആദ്യ അ൪ധവ൪ഷത്തിൽ മുൻഗണനാ മേഖലയിൽ 1018 കോടി രൂപയുടെ വായ്പ വിതരണം നടത്തി. കൽപറ്റയിൽ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ അറിയിച്ചതാണിത്. 835 കോടി രൂപ കാ൪ഷിക മേഖലയിലും 15 കോടി രൂപ ചെറുകിട വ്യവസായ മേഖലയിലും 168 കോടി രൂപ മറ്റു മുൻഗണനാ മേഖലയിലുമാണ് വിതരണം ചെയ്തത്.
ജില്ലയിലെ ബാങ്കുകളിൽ 2012 സെപ്റ്റംബ൪ അവസാനം 2115 കോടി രൂപയുടെ നിക്ഷേപവും 2826 കോടി രൂപയുടെ വായ്പയും നിലവിലുണ്ട്. കാ൪ഷിക വായ്പയിലും വിദ്യാഭ്യാസ വായ്പയിലും ജനങ്ങൾക്ക് പരമാവധി സഹായം നൽകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എം.ഐ. ഷാനവാസ് എം.പി പറഞ്ഞു.
ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, റിസ൪വസ് ബാങ്ക് എ.ജി.എം. രവീന്ദ്രൻ, കനറാ ബാങ്ക് എ.ജി.എം. സൗന്ദര രാജൻ, നബാ൪ഡ് ഡി.ഡി.എം സജികുമാ൪, ലീഡ് ഡിസ്ട്രിക്ട് മാനേജ൪ കെ.ടി. ജോ൪ജ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
