Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപൊതുമാപ്പ്:...

പൊതുമാപ്പ്: മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് വിതരണം എംബസി മുഖേന പറ്റില്ല- ഇ. അഹമ്മദ്

text_fields
bookmark_border
പൊതുമാപ്പ്: മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് വിതരണം എംബസി മുഖേന പറ്റില്ല- ഇ. അഹമ്മദ്
cancel

അബൂദബി: യു.എ.ഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന മലയാളികൾക്ക് സൗജന്യ വിമാന ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ നൽകുന്നതിന് കേരള സ൪ക്കാ൪ പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് സ്വന്തം നിലക്ക് കൈകാര്യം ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. ഫണ്ട് പ്രയോജനപ്പെടുത്തി മലയാളികൾക്ക് സൗജന്യ വിമാന ടിക്കറ്റ് വിതരണം ചെയ്യുന്ന ചുമതല നയതന്ത്ര കാര്യാലയങ്ങളെ ഏൽപ്പിക്കാനാകില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ആളുകൾക്ക് വേണ്ടി മാത്രം അവക്ക് പ്രവ൪ത്തിക്കാനാകില്ല. എല്ലാ സംസ്ഥാനക്കാരെയും ഇന്ത്യൻ സ൪ക്കാറിന് ഒരുപോലെയേ കാണാൻ കഴിയൂ. കേരള സ൪ക്കാറിന് ആവശ്യമെങ്കിൽ ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ ഫണ്ട് വിനിയോഗിക്കാം. മറ്റ് ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോഴും ഇത്തരമൊരു സൗകര്യം കേന്ദ്ര സ൪ക്കാ൪ ചെയ്തുകൊടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദ൪ശനത്തിന് യു.എ.ഇയിലെത്തിയ ഇ. അഹമ്മദ് അബൂദബിയിൽ വിവിധ ഇന്ത്യൻ പ്രവാസി സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. പൊതുമാപ്പിൽ ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് കൊണ്ടുവരുന്ന കാര്യം കേന്ദ്ര സ൪ക്കാ൪ ഇതുവരെ ച൪ച്ച ചെയ്തിട്ടില്ല. അ൪ഹതപ്പെട്ടവരെപൊതുവായ പ്രവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്പോ൪ട്ട് ഫീസ് വ൪ധിപ്പിച്ചെന്ന പ്രവാസികളുടെ പരാതിയിൽ കഴമ്പില്ല. പത്ത് വ൪ഷത്തിന് ശേഷമാണ് ഫീസ് വ൪ധന കൊണ്ടുവന്നത്. അനിവാര്യമായത് കൊണ്ടാണത്. അനുദിനം വളരുന്ന ആധുനിക ഇന്ത്യയുടെ പൗരന്മാരാണ് തങ്ങളെന്ന് പരാതി പറയുന്നവ൪ ഓ൪ക്കണമെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.
പൊതുമാപ്പിൻെറ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ഔ്പാസിനായി ഇതുവരെ 2500ഓളം ഇന്ത്യക്കാരാണ് അപേക്ഷ നൽകിയിരിക്കുന്നതെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി എം.കെ. ലോകേഷ് അറിയിച്ചു. തമിഴ്നാട് സ്വദേശികളാണ് ഇതിൽ കൂടുതൽ. രണ്ടാമത് ആന്ധ്രാപ്രദേശുകാരും മൂന്നാമത് മലയാളികളും. 400 മലയാളികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അ൪ഹതപ്പെട്ടവരെന്ന് കണ്ടെത്തുന്നവ൪ക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകാൻ എംബസി ഒരുക്കമാണ്. പൊതുമാപ്പിനുള്ള രേഖകൾ ശരിയാക്കാനല്ലാതെ ടിക്കറ്റിനായി ആരും എംബസിയെയോ കോൺസുലേറ്റിനെയോ സമീപിച്ചിട്ടില്ല. ഔ്സോഴ്സിങ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാതെ നി൪വാഹമില്ല. എംബസിയോ കോൺസുലേറ്റോ ഇത്തരം കാര്യങ്ങൾ നേരിട്ട് നടത്തണമെങ്കിൽ കൂടുതൽ സ്ഥലവും സംവിധാനവും ജീവനക്കാരും ആവശ്യമാണ്. ഇത് സാധ്യമല്ലാത്തതിനാലാണ് ഔ്സോഴ്സിങ് അനിവാര്യമായത്. ഈ സാഹചര്യത്തിൽ എല്ലാം സൗജന്യമായി നൽകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺസൽ ജനറൽ സഞ്ജയ് വ൪മ, എംബസിയിലെ കമ്യൂണിറ്റി അഫയേഴ്സ് (ഡവലപ്മെൻറ്) കോൺസല൪ ആനന്ദ് ബ൪ദാൻ, ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറ൪ പ്രസിഡൻറ് മോഹൻ ജഷൻമാൽ, വ൪ക്കിങ് പ്രസിഡൻറ് പി.എസ്. ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.
സ്വ൪ണം കൊണ്ടുപോകുന്നതിലെ നിയന്ത്രണമടക്കമുള്ള വിവിധ തരം യാത്രാബുദ്ധിമുട്ടുകൾ, ഇന്ത്യയിലെ എമിഗ്രേഷൻ-കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനങ്ങൾ, യു.എ.ഇയിലെ ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ച൪ച്ചയിൽ ഉയ൪ന്നുവന്നത്. പ്രവാസി ഭാരതീയ ദിവസിൽ ച൪ച്ച ചെയ്യുന്ന പദ്ധതികൾക്ക് തുട൪ നടപടികൾ ഉണ്ടാകണം, ഗൾഫിൽ നിന്ന് മടങ്ങുന്ന സാങ്കേതിക വിദഗ്ധരുടെ ഡേറ്റാബേസ് ഉണ്ടാക്കണം തുടങ്ങിയ നി൪ദേശങ്ങളുമുയ൪ന്നു. പ്രശ്നങ്ങൾ പഠിച്ച ശേഷം സാധ്യമായ നടപടികളെല്ലാം എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
കെ.എം.സി.സി, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറ൪, ഒ.ഐ.സി.സി, ഒറിയ അസോസിയേഷൻ, മംഗലാപുരം അസോസിയേഷൻ, കേരള എൻജിനീയേഴ്സ് അലുംനി, തമിഴ് സംഘം, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, ഹെൽപ് ഇൻറ൪നാഷണൽ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഡോ. പുത്തൂ൪ റഹ്മാൻ, സി.ആ൪.ജി നായ൪, ഉമാകാന്ത്, ശേഖ൪ ഷെട്ടി, കിഷാ൪ മാത്യു, അഡ്വ. സാജിദ് അബൂബക്ക൪, പി.കെ. അൻവ൪ നഹ, ഡോ. ഭൂട്ടാനി, എം.പി.എം. റഷീദ്, ജോനിയ മാത്യു, മുഹമ്മദ് പാളയാട്ട്, മുരളി എന്നിവ൪ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
പൊതുമാപ്പിൽ പോകുന്ന ഇന്ത്യക്കാ൪ക്ക് ടിക്കറ്റ് എടുക്കാൻ 50,000 ദി൪ഹം നൽകുമെന്ന് ഷാ൪ജയിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ ചെയ൪മാൻ സുധേഷ് അഗ൪വാൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story