Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൗജന്യ വിമാന ടിക്കറ്റ്...

സൗജന്യ വിമാന ടിക്കറ്റ് വിതരണം: കേന്ദ്ര നിലപാട് പ്രവാസി വിരുദ്ധം

text_fields
bookmark_border
സൗജന്യ വിമാന ടിക്കറ്റ് വിതരണം: കേന്ദ്ര നിലപാട് പ്രവാസി വിരുദ്ധം
cancel

ദുബൈ: യു.എ.ഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ കേന്ദ്ര സ൪ക്കാ൪ നിലപാടിൽ പ്രവാസികൾക്ക് കടുത്ത ആശങ്ക. ഔ്പാസ് ഫീസിൻെറ കാര്യത്തിൽ നേരത്തെ ഉരുണ്ടുകളിച്ച കേന്ദ്രം, കേരള സ൪ക്കാ൪ പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയോട് അവസാന നിമിഷം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. എംബസി മുഖേന അ൪ഹരായ വ്യക്തികളെ കണ്ടെത്തി സൗജന്യ ടിക്കറ്റ് നൽകാനുള്ള പദ്ധതി നടക്കില്ലെന്നും കേരള സ൪ക്കാ൪ സ്വന്തം സംവിധാനത്തിലൂടെ ടിക്കറ്റ് നൽകണമെന്നുമാണ് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ശനിയാഴ്ച അബൂദബിയിൽ പറഞ്ഞത്.
ഇക്കഴിഞ്ഞ ഡിസംബ൪ നാലിന് പൊതുമാപ്പ് നിലവിൽവന്ന് മൂന്നാഴ്ചയോളം കേന്ദ്ര സ൪ക്കാറിന് നിസ്സംഗതയായിരുന്നു. ഇന്ത്യക്കാരായ അനധികൃത താമസക്കാരിൽ പാസ്പോ൪ട്ടില്ലാത്തവ൪ക്ക് പൊതുമാപ്പിൽ നാട്ടിൽ പോകാനുള്ള എംബസി ഔ്പാസ് പൂ൪ണമായി സൗജന്യമാക്കുകയോ ഫീസ് നിരക്ക് കുറക്കുകയോ ചെയ്യണമെന്ന് ആദ്യം മുതൽ ശക്തമായ ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഡിസംബ൪ 23നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സ൪ക്കാ൪ തീരുമാനം എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഔ്പാസിൻെറ സ൪വീസ് ചാ൪ജ് ഇനത്തിൽ വരുന്ന 40 ദി൪ഹം ഔ്സോഴ്സിങ് സ്ഥാപനമായ ബി.എൽ.എസിന് കേന്ദ്രം നൽകാനാണ് തീരുമാനിച്ചത്. ഔ്പാസ് പൂ൪ണമായി സൗജന്യമാക്കുന്നതിന് പകരം സ൪വീസ് ചാ൪ജ് 40 ദി൪ഹം സ്വകാര്യ ഏജൻസിയായ ബി.എൽ.എസിന് നൽകുന്നത് അവ൪ക്ക് സാമ്പത്തിക ലാഭമുണ്ടാക്കും.
ഇതിനുപുറമെയാണ് സൗജന്യ വിമാന ടിക്കറ്റ് നൽകാനുള്ള കേരള സ൪ക്കാറിൻെറ തീരുമാനത്തോട് എംബസിയും വിദേശകാര്യ മന്ത്രാലയവും നിഷേധാത്മക നിലപാട് സ്വീകരിച്ചത്. പൊതുമാപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ അനധികൃത താമസക്കാ൪ക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏ൪പ്പെടുത്തി ഇവരെ നാട്ടിലെത്തിക്കണമെന്നും 2012 നവംബറിൽ എല്ലാ സംസ്ഥാന സ൪ക്കാറുകൾക്കും ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ് കത്തയച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് നോ൪ക റൂട്സ് സി.ഇ.ഒയും ഡയറക്ടറുമായ നോയൽ തോമസിനെ കേരള സ൪ക്കാ൪ യു.എ.ഇയിലേക്ക് അയച്ചത്.
പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ച ചെയ്യാനും മലയാളികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾക്കുമായി നോയൽ തോമസ് യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും സന്ദ൪ശനം നടത്തി. അംബാസഡ൪ എം.കെ. ലോകേഷുമായും സന്നദ്ധ സംഘടനകളുമായും വിശദമായ ച൪ച്ചകൾ നടത്തിയ അദ്ദേഹം റിപ്പോ൪ട്ട് നൽകി. ഇതിൻെറ അടിസ്ഥാനത്തിലാണ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവ൪ക്ക് കേരള സ൪ക്കാറിൻെറ വക വിമാന ടിക്കറ്റ് നൽകാനും ഔ്പാസ് ഫീസായ 60 ദി൪ഹമും സ൪വീസ് ചാ൪ജ് ഒമ്പത് ദി൪ഹമും ചേ൪ത്ത് 69 ദി൪ഹം സ൪ക്കാ൪ വഹിക്കാനും തീരുമാനിച്ചത്. ഇതുസംബന്ധിച്ച നടപടികൾക്ക് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഔ്പാസ് സ൪വീസ് ചാ൪ജ് ബി.എൽ.എസിന് നൽകാൻ കേന്ദ്രം തീരുമാനിച്ചത്.
എന്നാൽ, മലയാളികളുടെ ഔ്പാസിന് ഈടാക്കുന്ന ഫീസ് കേരള സ൪ക്കാ൪ വഹിക്കുന്നത് സംബന്ധിച്ച ഉത്തരവ് വരികയും വിമാന ടിക്കറ്റിന് അ൪ഹരായ മലയാളികളെ എംബസിയും കോൺസുലേറ്റും തീരുമാനിച്ച് അറിയിക്കണമെന്ന് കേരള സ൪ക്കാ൪ ആവശ്യപ്പെടുകയും ചെയ്തതോടെ എംബസി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മലയാളികൾക്ക് മാത്രം ഈ ആനുകൂല്യം നൽകുന്നത് ശരിയല്ലെന്നും ഇത് മറ്റു സംസ്ഥാനക്കാരിൽ അസംതൃപ്തിയുണ്ടാക്കുമെന്നുമാണ് എംബസിയുടെ നിലപാട്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് എംബസി കത്തയച്ചതായും സൂചനയുണ്ട്. ഇതിൻെറ തുട൪ച്ചയായാണ് സൗജന്യ വിമാന ടിക്കറ്റ് പദ്ധതി എംബസി മുഖേന നടപ്പാക്കാൻ സാധിക്കില്ലെന്നും കേരള സ൪ക്കാ൪ സ്വന്തം നിലയിൽ ടിക്കറ്റ് വിതരണം ചെയ്യണമെന്നും മന്ത്രി ഇ. അഹമ്മദ് പറഞ്ഞത്. പ്രവാസി സംഘടനകളെയോ ഏതെങ്കിലും ഏജൻസിയെയോ ഏൽപിച്ചാൽ പരാതികൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് എംബസി മുഖേന ടിക്കറ്റ് വിതരണം നടത്താൻ കേരള സ൪ക്കാ൪ തീരുമാനിച്ചത്. കഴിഞ്ഞ പൊതുമാപ്പ് സമയത്ത് ആന്ധ്ര സ൪ക്കാ൪ 1,500 പേ൪ക്ക് ടിക്കറ്റ് നൽകിയിരുന്നു. ഇത്തവണ പ്രവാസികളെ സഹായിക്കാൻ മുന്നോട്ടുവന്ന കേരള സ൪ക്കാറിൻെറ പദ്ധതിക്ക് തുരങ്കം വെക്കുന്ന നിലപാടാണ് അവസാന നിമിഷം കേന്ദ്ര സ൪ക്കാ൪ സ്വീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story