സൊഹാര്‍ വ്യവസായ മേഖല ജീവനക്കാര്‍ക്ക് ലിവയില്‍ പുതിയ പാര്‍പ്പിട പദ്ധതി
text_fieldsമസ്കത്ത്: സൊഹാ൪ വ്യവസായ മേഖലക്കടുത്ത് താമസിക്കുന്നവരെ മാറ്റിപ്പാ൪പ്പിക്കാനുള്ള പദ്ധതിക്ക് ഒമാൻ പാ൪പ്പിട മന്ത്രാലയം അന്തിമ രൂപം നൽകി. സൊഹാ൪ വ്യവസായ മേഖലയുടെയും റിഫൈനറിയുടെയും മലിനീകരണ പ്രശ്നങ്ങൾ ഏറെ ബാധിക്കുന്ന ഗദ്ഫാൻ, അൽ ഗുസൈൽ, അൽ ഹദ്ദ്, വാദി അൽ ഖസബ്, ഉഖ്ദത്ത് അൽ മവാനിയ്യ, മുഖൈലിഫ്, ഹില്ലത്ത് അൽ ശീഖ്, ഹിലത്ത് അൽ ഹിസ്ൻ, ഹ൪മൂൽ എന്നിവിടങ്ങളിലെ താമസക്കാരെയാണ് സൊഹാ൪ വിലായത്തിൽ നിന്ന് 20 കിലോമീറ്റ൪ അകലെ എല്ലാ സൗകര്യങ്ങളോടും കൂടിയ റസിഡൻഷ്യൽ കോപ്ളക്സിലേക്ക് മാറ്റുന്നത്. ഒമാൻ മന്ത്രി സഭ അടുത്തിടെ ഈ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.ഇതനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
800 ഹെക്ട൪ മേഖലയിലാണ് പുതിയ റസിഡൻഷ്യൽ കോപ്ളക്സ് ഉയരുന്നത്. ഇതിൽ 400 ഹെക്ട൪ താമസ സ്ഥലങ്ങൾ നി൪മിക്കാൻ മാത്രമായി നീക്കിവെക്കും. ബാക്കി പ്രദേശങ്ങളിൽ റോഡ്, സ്കൂൾ, മസ്ജിദ്, ആരോഗ്യ കേന്ദ്രം, പബ്ളിക് പാ൪ക് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഒരുക്കും. 1000 ചതുരശ്ര മീറ്റ൪ വിസ്തൃതിയുള്ള 4000 ലാൻറ് പ്ളോട്ടുകളാണ് നി൪മിക്കുക. 30,000 പേ൪ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടാവുക. മസ്കത്ത് - ഷിനാസ് റോഡിനോടും ബാത്തിന എക്പ്രസ് വേയോടും വരാനിരിക്കുന്ന റെയിവേ പദ്ധതിയോടും ചേ൪ന്നാണ് താമസ മേഖല ഉയ൪ന്ന് വരിക.
വ്യവസായ ശാലകളിൽ നിന്ന് ബഹി൪ഗമിക്കുന്ന മാലിന്യങ്ങൾ ഉയ൪ത്തുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ലിവ യിലെ ജനങ്ങൾ കഴിഞ്ഞ വ൪ഷം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ പാ൪പ്പിട മന്ത്രിയും മന്ത്രാലയത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥരും ലിവയിലെ ജനങ്ങളുമായി ച൪ച്ചകൾ നടത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പുതിയ പാ൪പ്പിട കേന്ദ്രം നി൪മിക്കാൻ ധാരണയായത്.
പദ്ധതി ശാസ്ത്രീയമായി നടപ്പാക്കുന്നതിൻെറ ഭാഗമായി സ൪വ്വെ നടത്താനും പുതിയ താമസ മേഖലക്ക് രൂപ രേഖ തയാറാക്കാനും രണ്ട് കൺസൽട്ടൻസി കമ്പനികളുമായി കഴിഞ്ഞ ഒക്ടോറിൽ പാ൪പ്പിട മന്ത്രി കരാറിലെത്തിയിരുന്നു. സൊഹാ൪ പോ൪ടിനടുത്തെ താമസക്കാരുടെ വിവരങ്ങളും സ്വത്ത് വിവരവും ശേഖരിക്കാനാണ് ഒന്നാമത്തെ കരാ൪. പുതിയ താമസയിട പദ്ധതി, റോഡുകൾ മറ്റ് സൗകര്യങ്ങൾ എന്നിവയുടെ രൂപ രേഖ തയ്യാറാക്കാനാണ് രണ്ടാമത്തെ കരാ൪. എന്നാൽ നഷ്ട പരിഹാരത്തിലും മറ്റു കാര്യങ്ങളിലും വ്യക്തമായ ധാരണ വേണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ താമസക്കാ൪ സ൪വ്വെ നടത്തുന്നത് തടസ്സപ്പെടുത്തിയിരുന്നു. ഇതാണ് പദ്ധതി വൈകിക്കാൻ കാരണമായത്. എന്നാൽ പാ൪പ്പിട മന്ത്രിയൂടെ ഓഫീസ് ഡയറക്ട൪ അഹമദ് ബിൻ സഈദ് അൽ വഹൈബിയും മറ്റ് മുതി൪ന്ന ഉദ്യേഗസ്ഥരും ലിവയിലെ ശൈഖുമാരുമായും മറ്റ് പ്രതിനിധികളുമായും ച൪ച്ചകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ ഉദ്യേഗസ്ഥ൪ സ൪വ്വെ നടത്താനും സ്വത്തുകൾക്ക് നമ്പറിടാനും തുടങ്ങിയത്. നമ്പറിടൽ 100 ശതമാനവും പൂ൪ത്തിയായതായി അൽ വഹൈബി അറിയിച്ചു. പുതിയ താമസയിടം മാലിന്യ മുക്തവും താമസത്തിന് ഏറെ അനുയോജ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
