മസ്കത്ത്: വ്യാപകമാകുന്ന സ്ത്രീപീഡനത്തെയും മനുഷ്യത്വരഹിതമായ ചെയ്തികളെയും ചെറുക്കാൻ പ്രവാചകൻ മുഹമ്മദ് നബിയെയാണ് മാതൃകയാക്കേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ‘മുത്ത് നബി സൗഹൃദത്തിൻെറ പ്രവാചകൻ’ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മീലാദ്കാമ്പയിൻെറ ജി.സി.സി.തല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ദൽഹിയുടെ തെരുവീഥിയിൽ ഒരു പെൺകുട്ടി വേട്ടക്കാ൪ക്കിടയിൽ കിടന്ന് ജീവനും മാനത്തിനും വേണ്ടി അലമുറയിട്ടപ്പോൾ വിറങ്ങലിച്ചുനിൽക്കുകയായിരുന്നു നമ്മുടെ ജനത. എന്തിന് വേണ്ടിയാണ് താൻ കൊല്ലപ്പെട്ടതെന്ന് അറിയാത്ത പെൺകുട്ടികൾ സൃഷ്ടാവിന് മുന്നിൽ തങ്ങളുടെ ഘാതകരെ ചോദ്യം ചെയ്യുമെന്നും, അവ൪ ചൂണ്ടിക്കാണിക്കുന്നവ൪ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലം വരാനുണ്ടെന്ന് വിശുദ്ധ ഖു൪ആൻ നൽകിയ താക്കീത് സമൂഹം ഉൾകൊള്ളേണ്ടതുണ്ട്. ജനിച്ചുവീഴാൻ പോലും അവകാശമില്ലാത്തവരാണ് പെൺകുട്ടികൾ എന്ന് വിശ്വസിക്കുകയും അവരെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ജാഹിലിയ സമൂഹത്തെ പെൺകുട്ടികൾ മാതാപിതാക്കളെ സ്വ൪ഗാവകാശികളാക്കും എന്ന് വിശ്വസിക്കുന്ന വിധം പരിവ൪ത്തിപ്പിച്ച മാതൃകയാണ് മുഹമ്മദ് നബിയുടേത്. സാമൂഹിക പരിവ൪ത്തനത്തിൻെറ ഈ ഉദാത്ത മാതൃക പിൻപറ്റുന്നതോടൊപ്പം മനുഷ്യനെ പിശാചാക്കുന്ന മദ്യപാന ശീലത്തെയും പ്രതിരോധിക്കേണ്ടതുണ്ട്. മദ്യം പിശാചും മനുഷ്യൻെറ ശത്രുവുമാണ്. നബിദിന കാമ്പയിൻ മദ്യത്തിനെതിരായ പ്രചാരണം കൂടിയാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റൂവി അൽമാസ ഹാളിൽ നടന്ന പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര സമിതി പ്രസിഡൻറ് ഇബ്രാഹിം ദാരിമി അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻറ് നാസ൪ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ഹബീബ് ഫൈസി, ശിഫ അൽ ജസീറ ചെയ൪മാനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോ. കെ.ടി. റബീഅ് റബീഉല്ല, പുറങ് അബ്ദുല്ല മുസ്ലിയാ൪, ശൈഖ് അഹ്മദ് മുഹമ്മദ് ഇസ്മായീൽ, അസ്ലം മശ്ഹൂ൪ തങ്ങൾ, കെ.എം.സി.സി. നേതാക്കളായ പി.എ.വി. അബൂബക്കാ൪, കെ.പി. മുഹമ്മദലി, സി.കെ.വി. യൂസഫ്, സെയ്ദ് പൊന്നാനി, പി.ടി.എ. റശീദ്, ഒ.ഐ.സി.സി. പ്രസിഡൻറ് സിദ്ദീഖ് ഹസൻ, വാഹിദ് ഹാജി, റസാഖ് സഹ്റത്ത് എന്നിവ൪ സംസാരിച്ചു. കോഴിക്കോട് നി൪മിക്കുന്ന ഉമറലി തങ്ങൾ സ്മാരക ഫണ്ടിലേക്ക് പത്തുലക്ഷം രൂപ കെ.ടി. റബീഉല്ല പ്രഖ്യാപിച്ചു. എസ്.കെ.എസ്.എസ്.എഫ്. മസ്കത്ത് കമ്മിറ്റിയുടെ വെബ്സൈറ്റ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി കെ.കെ. റഫീഖ് സ്വാഗതവും ശുഐബ് നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2013 10:14 AM GMT Updated On
date_range 2013-01-18T15:44:16+05:30സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാന്‍ പ്രവാചകന്‍ മാതൃക: തങ്ങള്‍
text_fieldsNext Story