ചെക്ക് തട്ടിപ്പ്: വ്യാപാരികള്‍ സാധനങ്ങള്‍ തിരിച്ചെടുത്തു തുടങ്ങി
text_fieldsമനാമ: ഹോൾസെയിലായി സാധനങ്ങൾ വാങ്ങിക്കൂട്ടിയ ശേഷം അവധി പറഞ്ഞ് ചെക്ക് നൽകുന്ന സംഘത്തിൻെറ പ്രവ൪ത്തനത്തിൽ നിഗൂഡത വ്യക്തമായ സാഹചര്യത്തിൽ നിരവധി വ്യാപാരികൾ വിൽപന നടത്തിയ സാധനങ്ങൾ സംശയ മുനയിൽ നിൽക്കുന്ന കമ്പനികളുടെ ഗോഡൗണുകളിൽനിന്ന് തിരിച്ചു വാങ്ങി. ഇന്നലെ രാവിലെ മുതൽ നിരവധി വ്യാപാരികൾ ടൺകണക്കിന് സാധനങ്ങളാണ് സൽമാബാദിലും ഹിദ്ദിലുമുള്ള ഗോഡൗണിൽനിന്ന് തിരിച്ചുകൊണ്ടുപോയത്. സാധനങ്ങൾ വ്യാപാരികൾ തിരിച്ചു കൊണ്ടുപോകുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് കമ്പനി സാധനങ്ങൾ ഇറക്കുന്നതായും സൂചനയുണ്ട്.
ഫ൪ണിച്ചറുകളും ഇലക്ട്രിക്കൽ സാധനങ്ങളും ലാപ്ടോപ്പും ലത൪ ഗ്ളൗസും ഉൾപ്പെടെയുള്ള സാധനങ്ങൾ ഇങ്ങനെ തിരിച്ചെടുത്തവയിൽ ഉൾപ്പെടും. 12 ലാപ്ടോപ്പുകൾ വിൽപന നടത്തിയ ഒരു വ്യാപാരിക്ക് രണ്ടെണ്ണം മാത്രമാണത്രെ തിരിച്ചു കിട്ടിയത്. മറ്റുള്ളവക്ക് പണം തിരിച്ചു നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടത്രെ. 12000 ദിനാറിന് 33 ബ്രാൻഡ് വാച്ചുകൾ നൽകിയ വ്യാപാരിക്ക് 32 എണ്ണം തിരിച്ചുകിട്ടി. ഒരെണ്ണത്തിൻെറ പണവും ലഭിച്ചതായി വ്യാപാരി പറഞ്ഞു. കസ്റ്റമേഴ്സിന് സമ്മാനം കൊടുക്കാനെന്ന് പറഞ്ഞാണ് ഇത്രയും വിലയുടെ വാച്ച് തൻെറ പക്കൽനിന്ന് വാങ്ങിയതെന്നും വ്യാപാരി കൂട്ടിച്ചേ൪ത്തു. മുഹറഖിലെ ഒരു ഇലക്ട്രിക്കൽ ഷോപ്പിൽനിന്ന് എടുത്ത 9500 ദിനാറിൻെറ ഇലക്ട്രിക് കാബിളുകൾ തിരിച്ചുവാങ്ങി. ഇവ൪ക്ക് 15000 ദിനാറിൻെറ മറ്റൊരു ഓ൪ഡ൪ കമ്പനിയിൽനിന്ന് ലഭിച്ചിരുന്നത്രെ. ഇത് വിതരണം ചെയ്യാനിരിക്കെയാണ് സമാനമായ രീതിയിൽ മറ്റു പല രാജ്യങ്ങളിലും തട്ടിപ്പ് നടന്നതായ വിവരം ‘ഗൾഫ് മാധ്യമം’ പുറത്തുവിട്ടത്. ഇതിനെ തുട൪ന്നാണ് സാധനങ്ങൾ തിരിച്ചു വാങ്ങിയതെന്ന് വ്യാപാരി പറഞ്ഞു. നിരവധി ചാക്ക് അരിയും വാട്ട൪ ഹീറ്റ൪ ഉൾപ്പെടെയുള്ള സാധനങ്ങളും ഇവരുടെ ഗോഡൗണിൽ സൂക്ഷിച്ചതായി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
