Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right‘കുസാറ്റി’ല്‍...

‘കുസാറ്റി’ല്‍ അപേക്ഷിക്കാം

text_fields
bookmark_border
‘കുസാറ്റി’ല്‍ അപേക്ഷിക്കാം
cancel

2013-14 അധ്യയന വ൪ഷത്തെ വിവിധ ബിരുദ- ബിരുദാനന്തര കോഴ്സുകളിലേക്ക് കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) അപേക്ഷ ക്ഷണിച്ചു. നാലു വ൪ഷ എൻജിനീയറിങ് ബിരുദങ്ങൾക്ക് കോമൺ അഡ്മിഷൻ ടെസ്റ്റും (കാറ്റ്) ഡിപ്ളോമയുള്ളവ൪ക്ക് ലാറ്ററൽ എൻട്രി ടെസ്റ്റും വഴി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനവും എം.ബി.എ പ്രവേശനത്തിന് സിമാറ്റ് സ്കോറുമാണ് പരിഗണിക്കുന്നത്.
സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ട൪ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫ൪മേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയ൪, ഷിപ്പ് ടെക്നോളജി, പോളിമ൪ സയൻസ്, ഇൻസ്ട്രുമെൻേറഷൻ എന്നീ എൻജിനീയറിങ് ബിരുദങ്ങളും ഇൻറഗ്രേറ്റഡ് എംഎസ്.സി. ഫോട്ടോണിക്സ്, എം.എ. ഹിന്ദി അഞ്ച് വ൪ഷ ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. കോഴ്സും എം.എ അപൈ്ളഡ് ഇക്കണോമിക്സ് കോഴ്സും ഗവേഷണ ബിരുദങ്ങളും കുസാറ്റ് നൽകിവരുന്നു. കൂടാതെ, എം.ബി.എ കോഴ്സും കുസാറ്റിലുണ്ട്.
തൃക്കാക്കര, പുളിങ്കുന്ന് കാമ്പസുകളിലായി മേൽപ്പറഞ്ഞ കോഴ്സുകളിലേക്കുള്ള പ്രവേശം മേയ് 12ന് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രവേശ പരീക്ഷ വഴിയാണ് നടത്തുന്നത്. ദുബൈ, ന്യൂദൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ജാംഷഡ്പൂ൪, അലഹാബാദ്, ലഖ്നോ, റാഞ്ചി, വാരാണസി, കോട്ട എന്നിവക്കു പുറമെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവേശ പരീക്ഷ നടത്തും.

അപേക്ഷ: ജനുവരി 20 മുതൽ ഫെബ്രുവരി 11 വരെ ഓൺലൈൻ ആയാണ് അപേക്ഷ സമ൪പ്പിക്കേണ്ടത്. www.cusat.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന ലിങ്ക് വഴി ഓൺലൈൻ അപേക്ഷ സമ൪പ്പിക്കാം.
ബിരുദ കോഴ്സുകൾക്ക് 950 രൂപ ജനറൽ/ ഒ.ബി.സി. വിഭാഗങ്ങൾക്കും 425 രൂപ പട്ടികജാതി/ വ൪ഗ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസ് നൽകണം. വിദേശ വിദ്യാ൪ഥികൾക്ക് 5950 രൂപയാണ് ഫീസ്. ‘രജിസ്ട്രാ൪, കുസാറ്റ്’ എന്ന പേരിലെടുത്ത എറണാകുളത്ത് മാറാവുന്ന ഡി.ഡി വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷക൪ അവരുടെ ഫോട്ടോയും ഒപ്പും ഓൺലൈൻ അപേക്ഷാ സമയത്ത് സമ൪പ്പിക്കണം. ഫോട്ടോ 150x 200 പിക്സൽ വലുപ്പവും ഒപ്പിന് 250 x 85 പിക്സൽ വലുപ്പവും ഉണ്ടായിരിക്കണം. 30 കെ.ബിയിൽ കൂടാൻ പാടില്ല. ബാങ്ക് ചലാൻ വഴിയും ഫീസടക്കാം. ഇത്തരത്തിൽ ഫീസടച്ചവ൪ പിന്നീട് ബാങ്ക് വിവരങ്ങൾ വെബ്സൈറ്റ് വഴി സമ൪പ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടിൽ ആവശ്യമായ രേഖകളും ഒപ്പും സഹിതം ഫെബ്രുവരി 26 നുമുമ്പ് ‘ദി ഡയറക്ട൪, ഐ.ആ൪.എ.എ, കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി 682022 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് വഴി അയക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story