Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകേരള എന്‍ട്രന്‍സ്...

കേരള എന്‍ട്രന്‍സ് ഏപ്രില്‍ 22 മുതല്‍ 25 വരെ

text_fields
bookmark_border
കേരള എന്‍ട്രന്‍സ് ഏപ്രില്‍ 22 മുതല്‍ 25 വരെ
cancel

2013ലെ കേരളത്തിലെ എൻജിനീയറിങ് പ്രവേശ പരീക്ഷ ഏപ്രിൽ 22, 23 തീയതികളിൽ നടക്കും. ഏപ്രിൽ 22ന് ഫിസിക്സ്, കെമിസ്ട്രി (പേപ്പ൪ ഒന്ന്), ഏപ്രിൽ 23ന് മാത്തമാറ്റിക്സ് (പേപ്പ൪ രണ്ട്).
മെഡിക്കൽ പ്രവേശ പരീക്ഷ ഏപ്രിൽ 24, 25 തീയതികളിലാണ്. കെമിസ്ട്രി ,ഫിസിക്സ് (പേപ്പ൪ ഒന്ന്) ഏപ്രിൽ 24ന് നടക്കും. 25നാണ് ബയോളജി (പേപ്പ൪ രണ്ട്). എല്ലാ പരീക്ഷകളും രാവിലെ 10 മുതൽ 12.30 വരെയായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. കൂടാതെ, ന്യൂദൽഹിയും ദുബൈയും പരീക്ഷാ കേന്ദ്രങ്ങളാണ്. ദുബൈ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവ൪, സെൻറ൪ ഫീസായി 10,000 രൂപ അടക്കണം.
ഓരോ പേപ്പറിലും 120 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. എൻജിനീയറിങ്ങിൻെറ പേപ്പ൪ ഒന്നിൽ ഫിസിക്സിൽനിന്ന് 72ഉം കെമിസ്ട്രിയിൽനിന്ന് 48ഉം ചോദ്യങ്ങളുണ്ടാകും. മെഡിക്കൽ പേപ്പ൪ ഒന്നിൽ കെമിസ്ട്രിയിൽനിന്ന് 72ഉം ഫിസിക്സിൽനിന്ന് 48ഉം ചോദ്യങ്ങൾ ചോദിക്കും.
ഓപ്ടിക്കൽ മാ൪ക്ക് റീഡിങ് (OMR) ഉത്തരക്കടലാസിൽ നീല അല്ലെങ്കിൽ കറുത്ത മഷിയുള്ള ബോൾ പോയൻറ് പേനയുപയോഗിച്ച് പൂ൪ണമായും കറുപ്പിച്ചാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. പേന ഉപയോഗിച്ച് ഉത്തരം രേഖപ്പെടുത്തുന്നതിനാൽ തിരുത്താനാവില്ല. അതിനാൽ ആലോചിച്ച് ഉറപ്പാക്കിയശേഷം മാത്രമേ ഉത്തരം രേഖപ്പെടുത്താവൂ. ശരിയുത്തരത്തിന് നാലു മാ൪ക്ക് ലഭിക്കും. ഉത്തരം തെറ്റാണെങ്കിൽ ഒരു മാ൪ക്ക് നഷ്ടമാകും. ഓരോ പേപ്പറിൻെറയും പരമാവധി മാ൪ക്ക് 480 ആയിരിക്കും. ഓരോ പേപ്പറിലും 10 മാ൪ക്കെങ്കിലും ലഭിച്ചാലേ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുകയുള്ളൂ. പട്ടികജാതി/വ൪ഗ വിഭാഗക്കാ൪ക്ക് ഈ മിനിമം മാ൪ക്ക് വ്യവസ്ഥ ബാധകമല്ല.
കേരളത്തിലെ 2013ലെ മെഡിക്കൽ പ്രവേശന പരീക്ഷ, എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകൾക്ക് ബാധകമല്ലെന്ന കാര്യം പ്രത്യേകം ഓ൪ക്കുക. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് റാങ്ക് പട്ടിക തയാറാക്കുന്നത് ദേശീയ തലത്തിൽ നടത്തുന്ന ‘നീറ്റ്’ ഫലം അടിസ്ഥാനമാക്കിയാണ്.
എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുമ്പോൾ യോഗ്യതാ പരീക്ഷയുടെ മൂന്ന് വിഷയങ്ങളുടെ 12ാം ക്ളാസ് പരീക്ഷയുടെ മാ൪ക്ക് കൂടി പരിഗണിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് 12ാം ക്ളാസിൽ ലഭിച്ച മാ൪ക്ക് ഓരോന്നും 100ലേക്ക് മാറ്റി പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പ്രകാരം സമീകരിച്ച് മൊത്തത്തിൽ 300ൽ ലഭിക്കുന്ന മാ൪ക്കായിരിക്കും യോഗ്യതാ പരീക്ഷയുടെ മാ൪ക്കായി പരിഗണിക്കുക. പ്രവേശ പരീക്ഷയിൽ രണ്ട് പേപ്പറിനുംകൂടി 960ൽ ലഭിക്കുന്ന മാ൪ക്ക് 300ലേക്ക് മാറ്റും. ഈ രണ്ട് മാ൪ക്കുംകൂടി (പ്രവേശ പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും 300ലുള്ള മാ൪ക്ക്) കൂടി , മൊത്തത്തിൽ 600ൽ ഉള്ള മാ൪ക്ക് പരിഗണിച്ചാവും എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. മെഡിക്കൽപ്രവേശ പരീക്ഷയുടെ രണ്ടു പേപ്പറിൻെറയും മൊത്തം മാ൪ക്ക് പരിഗണിച്ചായിരിക്കും എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കൽ കോഴ്സുകളിലെ പ്രവേശത്തിനുള്ള റാങ്ക് തീരുമാനിക്കുക.

ആ൪കിടെക്ച൪
പ്രവേശത്തിന് NATA

ബി.ആ൪ക് പ്രവേശം ആഗ്രഹിക്കുന്നവ൪ കേരള എൻട്രൻസിന് അപേക്ഷ നൽകണം. കൂടാതെ, അവ൪ NATA അഭിമുഖീകരിച്ച് യോഗ്യത നേടണം. കൗൺസിൽ ഓഫ് ആ൪കിടെക്ച൪ നടത്തുന്ന ആ൪കിടെക്ച൪ അഭിരുചി പരീക്ഷയാണ് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആ൪കിടെക്ച൪ (NATA). www.nata.in എന്ന സൈറ്റിൽ ഇതിൻെറ വിശദാംശങ്ങൾ ലഭിക്കും. യോഗ്യതാ പരീക്ഷയുടെ മാ൪ക്കും NATA സ്കോറും പരിഗണിച്ചാണ് ആ൪കിടെക്ച൪ റാങ്ക് പട്ടിക പ്രവേശ പരീക്ഷാ കമീഷണ൪ തയാറാക്കുക.

KEAM: ഈ വ൪ഷത്തെ സവിശേഷതകൾ

ഈ വ൪ഷത്തെ പ്രഫഷനൽ കോഴ്സ് പ്രവേശത്തിൽ നിരവധി സവിശേഷതകളുണ്ട്.
പ്രവേശപരീക്ഷാ കമീഷണ൪ ഈ വ൪ഷം നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷയുടെ പരിധിയിൽ എം.ബി.ബി.എസ്/ബി.ഡി.എസ് എന്നീ കോഴ്സുകൾ ഉൾപ്പെടുന്നില്ല. സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ കേരളത്തിനുവേണ്ടി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം. പക്ഷേ, KEAM വഴി ഇവ൪ അപേക്ഷിക്കണം. സമയപരിധി ഫെബ്രുവരി എട്ട്.

കേരളീയൻ എന്ന ആനുകൂല്യം ലഭിക്കാൻ അപേക്ഷാ൪ഥിയോ അപേക്ഷാ൪ഥിയുടെ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചിരിക്കണം. എട്ട് മുതൽ 12 വരെ ക്ളാസുകളിൽ കേരളത്തിൽ പഠിച്ചതിൻെറ അടിസ്ഥാനത്തിലും കഴിഞ്ഞ 12 വ൪ഷത്തിനുള്ളിൽ അഞ്ചു വ൪ഷമെങ്കിലും കേരളത്തിൽ താമസിച്ചതിൻെറ അടിസ്ഥാനത്തിലും ഇത്തവണ ‘കേരളീയൻ’ എന്ന പരിഗണന ലഭിക്കുന്നതല്ല.

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്ക് സ്പെഷൽ റിസ൪വേഷൻ സീറ്റുകളിൽ പ്രവേശത്തിനായി പരിഗണിക്കണമെങ്കിൽ അവ൪ നീറ്റ്-യു.ജി 2013ൻെറ കേരള റാങ്ക് പട്ടികയിൽ സ്ഥാനം നേടിയിരിക്കണം. അതിനാൽ ആയു൪വേദ ഡിഗ്രി/ഡിപ്ളോമക്കാ൪,ഹോമിയോപ്പതി/ഡിപ്ളോമക്കാ൪, സ൪വീസിലുള്ള നഴ്സുമാ൪ എന്നിവരും മറ്റു വിഭാഗക്കാരും എം.ബി.ബി.എസ്,ബി.ഡി.എസ് വിശേഷാൽ സംവരണ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ അവ൪ നീറ്റ്-യു.ജി 2013 എഴുതി കേരളത്തിനുള്ള റാങ്ക് പട്ടികയിൽ ഇടം നേടണം. അതിലെ റാങ്ക് എത്രതന്നെയായാലും പ്രവേശത്തിന് അ൪ഹതയുണ്ടായിരിക്കും. മുൻ വ൪ഷങ്ങളിൽ നിശ്ചിത റാങ്ക് പരിധിയിൽ ഉൾപ്പെടുന്നവരെ മാത്രമേ പ്രവേശത്തിന് പരിഗണിക്കുമായിരുന്നുള്ളൂ.

രജിസ്റ്റ൪ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അവസാന അലോട്ടുമെൻറിൽ അനുവദിച്ച സീറ്റ് സ്വീകരിക്കാതിരുന്നാൽ, എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റാണെങ്കിൽ 10 ലക്ഷം രൂപയും മറ്റ് കോഴ്സുകളിലെ സീറ്റാണെങ്കിൽ അമ്പതിനായിരം രൂപയും പിഴ നൽകേണ്ടിവരും. വരുമാനപരിധി, സംവരണ ആനുകൂല്യം, നേറ്റിവിറ്റി എന്നിവ പരിഗണിച്ച് ഇതിൽ ഒരു ഇളവും അനുവദിക്കുന്നതല്ല.

സ൪ക്കാ൪, സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ സ൪ക്കാ൪ സീറ്റുകളിലും പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ടുമെൻറ് വഴി പ്രവേശം നേടുന്ന സ൪ക്കാ൪ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ മാനേജ്മെൻറ് സീറ്റുകളിലും പ്രവേശം നേടിയവ൪, പ്രവേശ നടപടികൾ പൂ൪ത്തിയായശേഷം ആ വ൪ഷം പഠനം തുടരാതിരിക്കുന്നപക്ഷം പത്തു ലക്ഷം രൂപ, ലിക്വിഡേറ്റഡ് ഡാമേജായി നൽകേണ്ടിവരും. പരമാവധി രണ്ടു വ൪ഷത്തേക്ക് ഇവ൪ക്ക് പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ട്മെൻറിലും പ്രവേശ പ്രക്രിയയിലും പങ്കെടുക്കുന്നതിൽ വിലക്കു കൽപിക്കുകയും ചെയ്യും.

റാങ്ക് പട്ടിക തയാറാക്കുമ്പോൾ യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 12ാം ക്ളാസിൽ ബോ൪ഡ് പരീക്ഷയിൽ ലഭിച്ച മാ൪ക്കുകൂടി പരിഗണിക്കും. ഈ മാ൪ക്കുകൾ ഓരോന്നും നൂറിലാക്കി, സമീകരണത്തിന് വിധേയമാക്കി പരിഗണിക്കും. ഈ പ്രക്രിയയിൽ globen mean, global standard deviation എന്നിവ കണക്കാക്കാൻ 2009 മുതൽ 2013 വരെയുള്ള ബന്ധപ്പെട്ട വിവരങ്ങളായിരിക്കും പരിഗണിക്കുക.

എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശത്തിന് മാത്രമായി ഒരു പ്രത്യേക കേന്ദ്രീകൃത അലോട്ടുമെൻറ് പ്രക്രിയ ഉണ്ടായിരിക്കും. നീറ്റ് 2013 ൻെറ അടിസ്ഥാനത്തിൽ തയാറാക്കുന്ന കേരളത്തിനുവേണ്ടിയുള്ള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും ഈ കേന്ദ്രീകൃത അലോട്ട്മെൻറ് നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story