പാമ്പന്‍ പാലത്തില്‍ ബാര്‍ജ് ഇടിച്ച സംഭവം: റെയില്‍വേ 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു
text_fieldsചെന്നൈ: നാവികസേനയുടെ ബാ൪ജ് ഇടിച്ച് പാമ്പൻ പാലത്തിന് കേടുപറ്റിയ സംഭവത്തിൽ റെയിൽവേ ഒന്നര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പാമ്പൻ റെയിൽവേ എൻജിനീയ൪ ശിവകുമാ൪ ഇതുസംബന്ധിച്ച് മണ്ഡപം ബീച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബാ൪ജ് ഇടിച്ചതിനാൽ പാലത്തിലുണ്ടായ കേടുപാടുകൾ തീ൪ക്കാൻ 1.5 കോടി രൂപ ചെലവു വരുമെന്നും ഇത് ബന്ധപ്പെട്ട ഷിപ്പിങ് കമ്പനിയിൽനിന്ന് ഈടാക്കിനൽകണമെന്നും പരാതിയിൽ പറയുന്നു.
കൊൽക്കത്തയിൽ നി൪മിച്ച ബാ൪ജ് ക൪ണാടകയിലെ ക൪വാറിലെത്തിച്ച് നാവികസേനക്ക് കൈമാറാനായി കൊൽക്കത്തയിലെ കോ൪പറേറ്റ് ഷിപ്പിങ് കമ്പനിയെയാണ് ഏൽപിച്ചിരുന്നത്. കൊൽക്കത്തയിൽനിന്ന് ടഗ് ബോട്ടിൽ കെട്ടിവലിച്ചു കൊണ്ടുവന്ന ബാ൪ജ് പാമ്പൻ റെയിൽവേ പാലത്തിലെ തൂക്കുപാലം കടക്കാൻ അനുമതിക്കായി കാത്തിരിക്കുമ്പോൾ കാറ്റിലും കോളിലും പെട്ട് തറയിൽ തട്ടുകയായിരുന്നു. ഞായറാഴ്ച പുല൪ച്ചെയാണ് ഒഴുക്കിൽപെട്ട് പാമ്പൻ പാലത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലത്തിൻെറ ഇരുമ്പുതൂണുകളിലൊന്ന് വേ൪പെട്ടു.20 എൻജിനീയ൪മാ൪ അടങ്ങിയ സംഘം പാലത്തിൻെറ അറ്റകുറ്റപ്പണികൾ നടത്തിവരുകയാണ്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം 19 വരെ നി൪ത്തിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
