ഒഡിഷ കൂട്ടമാനഭംഗം: പെണ്‍കുട്ടി മരിച്ചു
text_fieldsഭുവനേശ്വ൪: ഒഡിഷയിൽ കൂട്ടമാനഭംഗത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച അനാഥ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 80 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ആന്ധ്രയിലെ വിശാഖപട്ടണത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജനുവരി രണ്ടിനാണ് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന 16 വയസ്സുള്ള പെൺകുട്ടിയെ നാല് അക്രമികൾ ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏഴു വയസ്സുകാരിയെ സ്കൂൾ മൂത്രപ്പുരയിൽ പീഡിപ്പിച്ചു
പനാജി: ഗോവയിൽ ഏഴു വയസ്സുകാരിയെ സ്കൂളിലെ മൂത്രപ്പുരയിൽ പീഡിപ്പിച്ചു. വാസ്കോ ഡ ഗാമയിലെ ദീപ്വിഹാ൪ ഹൈസ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. രണ്ടാം ക്ളാസ് വിദ്യാ൪ഥിനിയായ കുട്ടിയെ പ്രധാനാധ്യാപികയുടെ ഓഫിസ് മുറിയോട് ചേ൪ന്ന മൂത്രപ്പുരയിൽ വെച്ചാണ് അജ്ഞാതൻ പീഡിപ്പിച്ചത്. ശരീരത്തിൽ കഠിനമായ വേദനയുണ്ടെന്ന് കുട്ടി പരാതിപ്പെട്ടതിനെ തുട൪ന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് പീഡനവിവരം പുറത്തുവന്നത്. വാ൪ത്ത പുറത്തുവന്നതോടെ സ്കൂളിൽ തടിച്ചുകൂടിയ പ്രദേശവാസികൾ പ്രധാനാധ്യാപികയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
