Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightയുവതിയുടെയും...

യുവതിയുടെയും മകന്‍െറയും മരണത്തില്‍ ദുരൂഹതയെന്ന് പരാതി

text_fields
bookmark_border
യുവതിയുടെയും മകന്‍െറയും മരണത്തില്‍ ദുരൂഹതയെന്ന് പരാതി
cancel

കിളിമാനൂ൪: യുവതിയുടെയും മകൻെറയും മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മൃതദേഹങ്ങൾ ഭ൪തൃഗൃഹത്തിൽ സംസ്കരിച്ചു. മരണകാരണം ഭ൪തൃഗൃഹത്തിലെ പീഡനമാണെന്ന് സംശയമുണ്ടെന്നുകാട്ടി യുവതിയുടെ സഹോദരൻ പരാതി നൽകി. സഹോദരനും മാതാവിനും മരണവീട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുട൪ന്ന് കല്ലറ തറട്ട ആശുപത്രിയിൽ ചികിത്സതേടി.
കാട്ടുമ്പുറം നെല്ലിടപ്പാറ കുഴിവിള പുത്തൻവീട്ടിൽ ശ്രീകുമാറിൻെറ ഭാര്യയും മിതൃമ്മല മുളയിൽ കോണം പിച്ചിമംഗലത്തുവീട്ടിൽ ഓമനയമ്മയുടെ മകളുമായ ഷീബ (35), മകൻ അഭിജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. വീടിൻെറ കിണറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നു. ഷീബയുടെ സഹോദരൻ ഷിബുവാണ് കിളിമാനൂ൪ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മരണവീട്ടിൽ എത്തിയ ഷിബുവിനെ ശ്രീകുമാറിൻെറ ബന്ധുക്കൾ മ൪ദിച്ചതായും പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story