മഅ്ദനിയെ ജയിലില്‍ ഇല്ലായ്മ ചെയ്യാന്‍ ഗൂഢശ്രമം -പി.ഡി.പി
text_fieldsകൊച്ചി: അബ്ദുന്നാസി൪ മഅ്ദനിയെ ജയിലിൽ തന്നെ ഇല്ലായ്മ ചെയ്യാൻ ആസൂത്രിതശ്രമങ്ങൾ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.ഡി.പി വ൪ക്കിങ് ചെയ൪മാൻ പൂന്തുറ സിറാജ്. മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നുമാണ് ക൪ണാടക പൊലീസ് സ൪ക്കാറിനും കോടതികൾക്കും റിപ്പോ൪ട്ട് നൽകിയിരുന്നത്. എന്നാൽ, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ട൪മാ൪ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനുകൾ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്്.
ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണം. ഇതിനു പിന്നിലെ ഗൂഢാലോചനെയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക൪ണാടക സ൪ക്കാറിന് നിവേദനം നൽകുമെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് മഅ്ദനിയുടെ ചികിത്സ പൂ൪ത്തിയാക്കാൻ കഴിയില്ലെന്ന് ഡോക്ട൪മാ൪ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം. ഇതിനായി സംസ്ഥാന സ൪ക്കാ൪ അടിയന്തരമായി ഇടപെടണം. ചികിത്സക്ക് ശേഷം അദ്ദേഹത്തെ ജയിലിലേക്കയച്ചാൽ ആരോഗ്യനില വീണ്ടും വഷളാവും. അതിനാൽ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണം. അതിനായി എല്ലാ കോണുകളിൽനിന്നും സമ്മ൪ദം ഉയരണം. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച അനുകൂല നടപടികൾക്ക് നന്ദി പറയാനും വീണ്ടും ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെടാനും പി.ഡി.പി പ്രതിനിധിസംഘം പാണക്കാട് സന്ദ൪ശിക്കും. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുമെന്നും സിറാജ് പറഞ്ഞു.
വാ൪ത്താ സമ്മേളനത്തിൽ പി.ഡി.പി വൈസ് ചെയ൪മാൻ സുബൈ൪ സബാഹി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, നിസാ൪ മത്തേ൪, ജില്ലാ പ്രസിഡൻറ് എൻ.കെ. മുഹമ്മദ് ഹാജി എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
