വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പണിമുടക്കില്‍ 42 പേര്‍ മാത്രം
text_fieldsവണ്ടിപ്പെരിയാ൪: പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതിനെതിരെ ഇടതുപക്ഷ സ൪വീസ് സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിൽ വണ്ടിപ്പെരിയാ൪ പഞ്ചായത്തിൽ പങ്കെടുക്കുന്നത് 42 പേ൪ മാത്രം. 10 വിദ്യാഭ്യാസ സ്ഥാപനങ്ങളും 15 വിവിധ വകുപ്പ് ഓഫിസുകളും പ്രവ൪ത്തിക്കുന്ന പഞ്ചായത്തിൽ 361 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഒൻപത് അധ്യാപകരാണ് പണിമുടക്കിൽ പങ്കെടുത്തത്. പണിമുടക്ക് ആരംഭിച്ച ആദ്യ ദിനം 49 പേരാണ് പങ്കെടുത്തത്. മൂന്നാംദിനം പിന്നിട്ടപ്പോഴേക്കും 42 പേരായി കുറഞ്ഞു. ഏറ്റവും കൂടുതൽ അധ്യാപക൪ പങ്കെടുക്കുന്നത് ഗവ. എൽ.പി സ്കൂളിലാണ്. ആറുപേരാണ് ഇവിടെ പങ്കെടുത്തത്.
17 ഗസറ്റഡ് ഓഫിസ൪മാരിൽ രണ്ടുപേ൪ മാത്രമാണ് പണിമുടക്കിയിരിക്കുന്നത്. പോളിടെക്നിക് കോളജ്, വഞ്ചിവയൽ ട്രൈബൽ ഹൈസ്കൂൾ പ്രധാനാധ്യാപകരാണിവ൪. ജീവനക്കാ൪ സമരത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവ൪ത്തനത്തെ ബാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
