ലക്ഷദ്വീപിലെ രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യം
text_fieldsകൊച്ചി: ലക്ഷദ്വീപിൽ നിന്നുള്ള രോഗികൾക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ നൽകുന്ന പദ്ധതിക്ക് ഫെബ്രുവരിയിൽ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിൻെറ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെക്കും.
ഹംദുല്ല സഈദ് എം.പിയും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ലക്ഷദ്വീപ് വികസന കോ൪പറേഷൻ മാനേജിങ് ഡയറക്ട൪ വി.സി. പാണ്ഡെയും കലക്ട൪ പി.ഐ. ഷെയ്ഖ് പരീതും തമ്മിൽ വ്യാഴാഴ്ച കലക്ടറുടെ ക്യാമ്പ് ഓഫിസിൽ നടന്ന ച൪ച്ചയിൽ പദ്ധതിക്ക് അന്തിമരൂപം നൽകി. ദ്വീപ് നിവാസികൾക്കായി പ്രത്യേക വാ൪ഡ് ഹെറിറ്റേജ് മന്ദിരത്തിൽ സജ്ജമാക്കുമെന്നും കലക്ട൪ അറിയിച്ചു.
സ്വകാര്യ ആശുപത്രികളുടെ പേരിൽ ഏജൻറുമാ൪ ദ്വീപിൽ നിന്നുള്ള രോഗികളെ ചൂഷണം ചെയ്ത് വൻതുക കമീഷൻ നേടുന്നസാഹചര്യത്തിലാണ് ദ്വീപ്, ജില്ലാ ഭരണകൂടങ്ങൾ സഹകരിച്ച് ചികിത്സാ പദ്ധതിക്ക് രൂപം നൽകുന്നത്.
രോഗികളെ ജനറൽ ആശുപത്രിയിലെത്തിക്കുന്നതിന് കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഹെൽപ്പ് ഡെസ്ക് പ്രവ൪ത്തിക്കും. ജനറൽ ആശുപത്രിയുടെ ആംബുലൻസിൽ മിതമായ നിരക്കിൽ രോഗികളെ എത്തിക്കാനും സൗകര്യമൊരുക്കും. ജില്ല മെഡിക്കൽ ഓഫിസ൪ ഡോ. ജുനൈദ് റഹ്മാൻ, ഫോ൪ട്ടുകൊച്ചി സബ് കലക്ട൪ സ്വാഗത് ഭണ്ഡാരി രൺവീ൪ചന്ദ്, ലക്ഷദ്വീപ് വികസന കോ൪പറേഷൻ ജനറൽ മാനേജ൪ വിവേക് അഗ൪വാൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
