Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസി.പി.എം ഭൂസമരം:...

സി.പി.എം ഭൂസമരം: പുറമ്പോക്ക് പിടിച്ചെടുക്കും

text_fields
bookmark_border
സി.പി.എം ഭൂസമരം: പുറമ്പോക്ക് പിടിച്ചെടുക്കും
cancel

കോതമംഗലം: സി.പി.എം ക൪ഷകത്തൊഴിലാളി സംഘടന നടത്തുന്ന ഭൂസമരത്തിൻെറ ഭാഗമായി താലൂക്കിൽ കോതമംഗലം, കവളങ്ങാട് ഏരിയകളിൽ വെള്ളിയാഴ്ച മിച്ചഭൂമി കൈയേറും. കോതമംഗലത്ത് പാലമറ്റം കൊണ്ടിമറ്റത്തും കവളങ്ങാട് ഏരിയയുടെ നേതൃത്വത്തിൽ ഇഞ്ചൂ൪ കൊട്ടിളത്ത് തണ്ടിലുമാണ് കുടിൽ കെട്ടി സമരം ആരംഭിക്കുന്നത്. പി.ആ൪. ഗംഗാധരൻ, ആ൪. അനിൽകുമാ൪, കെ.എ. പ്രഭാകരൻ, സി.ഇ. ഏലിയാസ് എന്നിവ൪ കോതമംഗലത്തും പി.എൻ. ബാലകൃഷ്ണൻ, എം.ജി. രാമകൃഷ്ണൻ, കെ.സി. അയ്യപ്പൻ, കെ.പി. ജയിംസ്, സാബു ടി. മാത്യു എന്നിവ൪ കവളങ്ങാട്ടും നേതൃത്വം നൽകും.
ഭൂസംരക്ഷണ സമരത്തിൻെറ ഭാഗമായി സി.പി.എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. ക൪ഷകസംഘം പല്ലാരിമംഗലം വില്ലേജ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് അധ്യക്ഷത സി.പി.എം കവളങ്ങാട് ഏരിയാ കമ്മിറ്റിയംഗം മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് സംസാരിച്ചു.
മൂവാറ്റുപുഴ: ഭൂസംരക്ഷണ സമിതി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ആവോലി പഞ്ചായത്തിലെ ആനിക്കാട് ഇട്ടിയേക്കാട്ട് മിച്ചഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യും. മാറാടി, ആവോലി ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള വളൻറിയ൪മാരാണ് സമരത്തിൽ പങ്കെടുക്കുക. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ടി.എൻ. മോഹനൻെറ നേതൃത്വത്തിൽ സമര വളൻറിയ൪മാ൪ ആനിക്കാട് ചിറപ്പടിയിൽ കേന്ദ്രീകരിച്ച് മിച്ചഭൂമിയിലേക്ക് മാ൪ച്ച് ചെയ്യും.
മിച്ചഭൂമിയിൽ കയറി കുടിൽ കെട്ടുന്ന സമരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്യും. സ൪ക്കാ൪ ഏറ്റെടുത്ത ഇട്ടിയേക്കാട്ട് മലയിലെ മിച്ചഭൂമി സ്വന്തം സ്ഥലവും വീടുമില്ലാത്ത നി൪ധന കുടുംബങ്ങൾക്ക് പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പുറ്റുമാനൂരിലെ നാലര ഏക്കറോളം വരുന്ന പുറമ്പോക്കുഭൂമിയാണ് സമരത്തോടനുബന്ധിച്ച് പിടിച്ചെടുക്കുന്നതെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ക൪ഷക-ക൪ഷകത്തൊഴിലാളി സംഘടനകളുടെയും പട്ടികജാതി ക്ഷേമ സമിതിയുടെയും നേതൃത്വത്തിലാണ് സമരം. 1985ൽ ഇപ്പോഴത്തെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.സി.എൻ. മോഹനൻ, സി.കെ. വ൪ഗീസ്, അന്തരിച്ച നേതാക്കളായ സി.എ. വ൪ഗീസ്, പ്രകാശ് തറയിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കൊടുവിലാണ് സ്വകാര്യ വ്യക്തികളുടെ കൈവശമിരുന്ന ഭൂമി സ൪ക്കാ൪ ഏറ്റെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനാന്തടം ബൈബ്ൾ കോളജ് ജങ്ഷന് സമീപത്തുനിന്ന് മാ൪ച്ച് ആരംഭിക്കും. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി. ദേവദ൪ശൻ ഉദ്ഘാടനം ചെയ്യും. ക൪ഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വ൪ഗീസിൻെറ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ഏരിയയിലെ ഒമ്പത് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 100വളൻറിയ൪മാരടക്കം അഞ്ഞൂറോളം പേ൪ പങ്കെടുക്കും.ഭൂരഹിത൪ കുടുംബസമേതമെത്തിയാണ് കുടിൽ കെട്ടുന്നതെന്നും അറസ്റ്റ് ചെയ്യുന്നപക്ഷം ജാമ്യമെടുക്കാതെ ജയിലിൽ പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാ൪ത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം.പി. വ൪ഗീസ്, സി.കെ. വ൪ഗീസ്, എം.എ. സുരേന്ദ്രൻ, എൻ.വി. കൃഷ്ണൻകുട്ടി എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story