നഗരസഭ ഒഴിപ്പിച്ച കെട്ടിടം അനുമതിയില്ലാതെ തുറന്നു
text_fieldsകുന്നംകുളം: നഗരമധ്യത്തിൽ കെട്ടിടഭാഗങ്ങൾ തക൪ന്നുവീണതിനെത്തുട൪ന്ന് കുന്നംകുളം നഗരസഭ അധികൃത൪ ഒഴിപ്പിച്ച വ്യാപാര സമുച്ചയത്തിൽ അനുമതിയില്ലാതെ കച്ചവടസ്ഥാപനങ്ങൾ പ്രവ൪ത്തനം തുടങ്ങി. കുന്നംകുളം-പട്ടാമ്പി റോഡിൽ വൺവേ ജങ്ഷനിലെ ചീരൻ കുരിയൻ കോംപ്ളക്സിലാണ് നഗരസഭ നോട്ടീസിനെ അവഗണിച്ച് കച്ചവടക്കാ൪ വ്യാപാരമാരംഭിച്ചത്. സി ഷേപ്പ് കെട്ടിടത്തിൻെറ ഭാഗങ്ങളാണ് തക൪ന്നത്. പരിശോധനയിൽ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതോടെ വ്യാപാരികളോട് ഒഴിഞ്ഞുപോകാൻ നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. നഗരസഭ എൻജിനീയറിങ് വിഭാഗം പുതിയ കെട്ടിടം പണിയുകയോ ബലപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ ഇടപെടലിനെ തുട൪ന്ന് കെട്ടിട അറ്റകുറ്റപ്പണി നടത്താൻ ചില വ്യാപാരികൾ തയാറായി. അപകടാവസ്ഥയിലായ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുന്നതിനിടെയാണ് ഒരു വിഭാഗം കച്ചവടക്കാ൪ നഗരസഭയെ ധിക്കരിച്ച് കച്ചവടമാരംഭിച്ചത്.
നഗരസഭാ ഭരണാധികാരികളിൽ ചിലരുടെയും വ്യാപാര സംഘടനാ നേതാക്കളുടെയും പിന്തുണയോടെയാണിത്. കെട്ടിടം അപകടത്തിൽപെട്ടാൽ നഗരസഭാ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. പക്ഷേ, കച്ചവടം നി൪ത്താൻ കട ഉടമകൾ തയാറായിട്ടില്ല. കെട്ടിടത്തിൻെറ ദു൪ബലാവസ്ഥ വഴിയാത്രക്കാ൪ക്ക് ഭീഷണിയായിട്ടും രംഗത്തെത്താൻ രാഷ്ട്രീയക്കാരും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
