മണലെടുപ്പ് നിലച്ചു; നിര്‍മാണ മേഖല സ്തംഭിച്ചു
text_fieldsആനക്കര: ജില്ലയിൽ മണലെടുപ്പ് നിലച്ചതോടെ നി൪മാണമേഖലയും സ്തംഭിച്ചു. കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയതോടെയാണ് മണൽ വാരൽ നിലച്ചത്. പാസ് ലഭിച്ച ആയിരക്കണക്കിന് ഉപഭോക്താക്കൾ ഇതോടെ വെട്ടിലായി.
കോടതി ഉത്തരവ് ശക്തമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾ തീരുമാനിച്ചതോടെയാണ് പൊതുജനം മണൽ ലഭിക്കാതെ പെരുവഴിയിലായത്. പുഴയിൽ വാഹനമിറക്കി മണൽ വാരുന്നതാണ് കോടതി തടഞ്ഞത്. നേരത്തെ ഈ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും അധികൃത൪ നടപ്പാക്കിയിരുന്നില്ല.
പലകടവുകളിലും മണൽ ലഭിക്കുന്നത് റോഡിൽനിന്ന് കിലോമീറ്ററുകൾ പോയാണ്. രണ്ടും മൂന്നും കിലോമീറ്ററുകൾ താണ്ടി മണൽ തലച്ചുമടായി കൊണ്ടുവന്ന് വാഹനത്തിൽ നിറക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നാണ് ട്രേഡ് യൂനിയൻ അടക്കമുളളവരുടെ വാദം. ടാക്സി കാറുകളിലും മറ്റും മലപ്പുറം ജില്ലയിലെ തവനൂ൪, മതിലശ്ശേരി എന്നിവിടങ്ങളിൽനിന്ന് പാലക്കാട് ജില്ലയിലെ കുമ്പിടി, ആനക്കര വഴി എടപ്പാൾ, വട്ടംകുളം, കപ്പൂ൪ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രാത്രികാലങ്ങളിൽ മണൽ കൊണ്ടുപോകുന്നുണ്ട്.
കഴിഞ്ഞ ദിവസം ആനക്കര നീലിയീട്വഴി എടപ്പാളിലേക്ക് മണലുമായി പോയ രണ്ട് ടാക്സികാറുകളിലുണ്ടായിരുന്നവ൪ പട്ടാമ്പി റോഡിൽ പൊലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
കാറിൻെറ പിൻവശത്ത് ഡിക്കിയിൽ ചാക്കിൽ മണൽ നിറച്ചാണ് കടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
