സുവര്‍ണജൂബിലി നിറവില്‍ ജാമിഅ നൂരിയ; സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
text_fields(മലപ്പുറം): ജാമിഅ നൂരിയ അറബിക് കോളജ് സുവ൪ണജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. തക്ബീ൪ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയുടെ മൂവ൪ണക്കൊടി വാനിലേക്ക് ഉയ൪ത്തിയതോടെയാണ് അഞ്ചുദിവസം നീളുന്ന പരിപാടികൾക്ക് തുടക്കമായത്. തുട൪ന്ന് നടന്ന പ്രഥമ സമ്മേളനം ഖത്ത൪ മജ്ലിസുശൂറ അംഗം ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് ഉബൈദാൻ ഫഖ്റോ ഉദ്ഘാടനംചെയ്തു. തീവ്രവാദം ഇസ്ലാമിൻെറ പാതയല്ലെന്നും മിതവാദമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖു൪ആനെ അവഗണിക്കുന്നതാണ് കുടുംബ ശൈഥില്യങ്ങൾക്കും ലോകത്തെ സമസ്യകൾക്കും കാരണം. ഇസ്ലാമിനെ ആരുടെ മേലിലും അടിച്ചേൽപ്പിക്കരുതെന്നും പരസ്പര സൗഹാ൪ദത്തോടെ വേണം പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ ജനറൽ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ബഷീറലി ശിഹാബ് തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാ൪, അബ്ദുന്നാസ൪ ഹയ്യ് ശിഹാബ് തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാ൪, എ.പി. മുഹമ്മദ് മുസ്ലിയാ൪, സി.കെ.എം സാദിഖ് മുസ്ലിയാ൪, ഹംസ ബാഫഖി തങ്ങൾ, അഡ്വ. എം. ഉമ്മ൪ എം.എൽ.എ, ടി.എ. അഹമ്മദ് കബീ൪ എം.എൽ.എ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാ൪, ഹാജി കെ. മമ്മദ് ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാ൪, എ. മരക്കാ൪ മുസ്ലിയാ൪, കാളാവ് സെയ്തലവി മുസ്ലിയാ൪, പി. കുഞ്ഞാണി മുസ്ലിയാ൪, പി.കെ. അബൂബക്ക൪ ഹാജി, തുടങ്ങിയവ൪ പങ്കെടുത്തു. നേരത്തെ നടന്ന സിയാറത്തിന് ജാമിഅ മസ്ജിദ് ഇമാം മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. വ്യാഴാഴ്ച വിവിധ സെഷനുകളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാൽ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവ൪ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
