ലിസിയുടെ അപ്പീല്‍ തള്ളി
text_fieldsകൊച്ചി: ജീവനാംശമായി കലക്ട൪ക്ക് മുമ്പാകെ അടച്ച തുക പിതാവെന്ന് അവകാശപ്പെടുന്ന ഹരജിക്കാരന് കൈമാറണമെന്ന ഉത്തരവിനെതിരെ ലിസി പ്രിയദ൪ശൻ നൽകിയ അപ്പീൽ ഹരജി ഹൈകോടതി തള്ളി. മകളായ ലിസി തനിക്ക് ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് സമ൪പ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നതിനിടെയുണ്ടായ സിംഗിൾ ബെഞ്ചിൻെറ ഇടക്കാല ഉത്തരവിന്മേലാണ് ലിസി അപ്പീൽ സമ൪പ്പിച്ചത്. കോടതിയലക്ഷ്യ ഹരജിയിലെ ഇടക്കാല ഉത്തരവിന്മേലുള്ള അപ്പീൽ നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪ , ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.തൻെറ പിതാവെന്ന പേരിൽ ഹരജി നൽകിയ വ൪ക്കിയുമായി 45 വ൪ഷത്തിനിടയിൽ ഒരു ബന്ധവുമില്ലെന്നും പിതാവിനെ തനിക്കറിയില്ലെന്നും ലിസിയുടെ ഹരജിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
