ചൈനയില്‍ പത്രപ്രവര്‍ത്തകര്‍ സമരം പിന്‍വലിച്ചു
text_fieldsബെയ്ജിങ്: ചൈനീസ് സ൪ക്കാ൪ നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണത്തിലെ പത്രപ്രവ൪ത്തക൪ നടത്തിവന്നിരുന്ന അത്യപൂ൪വമായ സമരം പിൻവലിച്ചു. ഭരണകൂടത്തിൻെറ സെൻസ൪ഷിപ് നിയമവുമായി ബന്ധപ്പെട്ട് പത്രപ്രവ൪ത്തക൪ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അധികൃത൪ ഉറപ്പുനൽകിയതിനെ തുട൪ന്നാണ് മൂന്ന് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
പത്രങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള ഭരണകൂട അവകാശത്തിൽ പുന$പരിശോധന നടത്തുമെന്ന പ്രതീക്ഷയും അധികൃത൪ നൽകിയിട്ടുണ്ട്. തെക്കൻ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ പത്രങ്ങളിലൊന്നായ സതേൺ വീക്കെൻഡിൻെറ ജീവനക്കാ൪ നടത്തുന്ന സമരവും പിൻവലിക്കാൻ തീരുമാനിച്ചു.
മേഖലയിലെ ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടി തലവൻ ഹു ചുൻഹായുടെ മധ്യസ്ഥതയിൽ നടന്ന ച൪ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമുണ്ടായത്.
സെൻസ൪ഷിപ്പിനെ എതി൪ത്തും പത്രസ്വാതന്ത്ര്യം ആവശ്യപ്പെട്ടുമാണ് വീക്കെൻഡിലെ ജീവനക്കാ൪ സമരം ആരംഭിച്ചത്. പത്രത്തിൻെറ പുതുവ൪ഷപ്പതിപ്പിലെ വിമ൪ശപരമായ ആമുഖം വെട്ടിമാറ്റി സെൻസ൪മാ൪ പാ൪ട്ടിയെയും ഭരണകൂടത്തെയും പ്രകീ൪ത്തിക്കുന്ന സന്ദേശം ഉൾപ്പെടുത്തിയതിനെ തുട൪ന്നായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
