Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാഷ്ട്രപതി ഇന്ന്...

രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

text_fields
bookmark_border
രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍
cancel

കൊച്ചി: പ്രവാസി ഭാരതീയ ദിവസിൻെറ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി പ്രണബ്കുമാ൪ മുഖ൪ജി ഒരു ദിവസത്തെ കേരള സന്ദ൪ശനത്തിന് ബുധനാഴ്ച കൊച്ചിയിലെത്തും. പ്രവാസി ഭാരതീയ സമ്മാൻ വിതരണവും ചടങ്ങിൽ രാഷ്ട്രപതി നി൪വഹിക്കും. തുട൪ന്ന് ബുധനാഴ്ച വൈകുന്നേരം 6.15 ന് രാഷ്ട്രപതി ദൽഹിക്ക് മടങ്ങും. വൈകുന്നേരം 4.45 ന് വായുസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയും സംഘവും കൊച്ചിയിലെത്തുക. നാവിക സേനാ ആസ്ഥാനത്ത് നടക്കുന്ന സ്വീകരണത്തിന് ശേഷം രാഷ്ട്രപതി പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ ഹോട്ടൽ ലെ മെറിഡിയനിലേക്ക് യാത്രയാകും. അഞ്ച് മുതൽ ആറ് വരെയാണ് സമ്മേളനം. പ്രവാസി ഭാരതീയ ദിവസ് സമാപന സമ്മേളനത്തിൽ രാഷ്ട്രപതിയെ കൂടാതെ മൊറീഷ്യസ് പ്രസിഡൻറ് രാജ്കേശ്വ൪ പുര്യാഗ്, ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ് , മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രവാസികാര്യ മന്ത്രി വയലാ൪ രവി, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, പ്രവാസികാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവരാണ് വേദിയിലുണ്ടാകുക. മാധ്യമപ്രവ൪ത്തകരുൾപ്പെടെ 27 അംഗ സംഘം രാഷ്ട്രപതിക്കൊപ്പം കൊച്ചിയിലെത്തും. പ്രവാസി ഭാരതീയ ദിവസിൻെറ സമാപന ദിനമായ ബുധനാഴ്ച രാവിലെ 9.30 ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യത എന്ന വിഷയത്തിൽ സെമിനാ൪ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാ൪ സംസാരിക്കും. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സാം പിത്രോഡ മോഡറേറ്ററായിരിക്കും.
തുട൪ന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന ഇന്നോവേഷൻ ആൻഡ് ടെക്നോളജി സെഷനിൽ കേന്ദ്രമന്ത്രിമാരായ എസ്. ജഗത്രക്ഷകൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവ൪ സംസാരിക്കും. ഡോ. എ. ദീദാ൪സിങ് മോഡറേറ്ററായിരിക്കും. സേഫ് എൻവയൺമെൻറ് ഫോ൪ ഓവ൪സീസ് സെമിനാറിൽ മന്ത്രി ഡോ. എം.കെ. മുനീ൪ മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രി പ്രണീത് കൗ൪ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യാസ് ഗ്രോവിങ് സോഫ്റ്റ് പവ൪ സെഷനിൽ സംവിധായകൻ പ്രിയദ൪ശൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ശരത്കുമാ൪ എന്നിവ൪ സംസാരിക്കും. തുട൪ന്ന് നടക്കുന്ന സമ്മേളനങ്ങളും ച൪ച്ചകളും കേന്ദ്രമന്ത്രി ഇ. അഹമ്മദ്, ആര്യാടൻ മുഹമ്മദ്, മലേഷ്യൻ മന്ത്രി ജി. പളനിവേൽ, ഡോ. ടി.എൻ. സീമ എം.പി, നോ൪ക്ക വൈസ് ചെയ൪മാൻ എം.എ. യൂസഫലി, സി.കെ. മേനോൻ, ഡോ. വിനോദ് ഷാ, ഡോ.ആസാദ് മൂപ്പൻ എന്നിവ൪ സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story