41.6 ശതമാനം വോട്ട്; മെസ്സി കാതങ്ങള്‍ മുന്നില്‍
text_fieldsസൂറിച്ച്: തുട൪ച്ചയായ നാലാം തവണയും ലയണൽ മെസ്സി ലോക ഫുട്ബാള൪ പട്ടം ചൂടിയത് ആധികാരികമായി. മൊത്തം വോട്ടുകളുടെ 41.6 ശതമാനവും സ്വന്തം പേരിലാക്കിയ അ൪ജൻറീനക്കാരൻ വ്യക്തമായ മേധാവിത്വം പുല൪ത്തിയാണ് ഒന്നാമതെത്തിയത്. റയൽ മഡ്രിഡിൻെറ പോ൪ചുഗീസ് വിങ്ങ൪ ക്രിസ്റ്റ്യാനോ റൊണാൾഡോ 23.6 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായ സ്പാനിഷ് മിഡ്ഫീൽഡ൪ ആന്ദ്രേ ഇനിയസ്റ്റ 10.9 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.
ദേശീയ ടീം ക്യാപ്റ്റന്മാ൪, പരിശീലക൪, മാധ്യമപ്രതിനിധികൾ എന്നിവരാണ് ഫിഫ ബാലൺ ഡി ഓറിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുത്തത്. മൂന്നു മേഖലകളിലും മെസ്സിയാണ് മുന്നിൽ.
വോട്ടിങ് പ്രകാരം നാലാം സ്ഥാനം ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡ൪ സാവി ഹെ൪ണാണ്ടസിനാണ്. അത്ലറ്റികോ മഡ്രിഡിൻെറ കൊളംബിയൻ സ്ട്രൈക്ക൪ റഡാമെൽ ഫാൽകാവോ അഞ്ചാമതും സ്പെയിൻ, റയൽ മഡ്രിഡ് ക്യാപ്റ്റൻ ഇകേ൪ കസീയസ് ആറാമതുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
