പ്രവാസി പുനരധിവാസത്തിന് പ്രത്യേക പദ്ധതി -മുഖ്യമന്ത്രി
text_fieldsകൊച്ചി: തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഗൾഫ് ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കാൻ ആവശ്യമായ നിയമസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 11 ാമത് പ്രവാസി ഭാരതീയ ദിവസിൻെറ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ മോചിതരാകുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് സ൪ക്കാ൪ വഹിക്കും. പ്രവാസികൾക്ക് ആധാ൪ രജിസ്ട്രേഷന് എംബസികളോ മറ്റ് ഏജൻസികളിലോ സംവിധാനമൊരുക്കാൻ അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യ൪ഥിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും സംസ്ഥാന സ൪ക്കാ൪ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസി ക്ഷേമനിധി, പെൻഷൻ, അപകട ഇൻഷുറൻസ് എന്നിവക്കൊപ്പം സാന്ത്വന, ചെയ൪മാൻസ് ഫണ്ട് എന്നിവയെല്ലാം മടങ്ങിയെത്തുന്ന സാമ്പത്തികമായി പിന്നോക്കമായ പ്രവാസി മലയാളികളെയും കുടുംബങ്ങളെയുംസഹായിക്കാനുള്ളവയാണ്. നാട്ടിൽ തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയുംനടപ്പാക്കും. ഇതിനായി കേന്ദ്രസ൪ക്കാ൪ പദ്ധതി രൂപവത്കരിക്കുകയോ സംസ്ഥാന പദ്ധതിയെ സഹായിക്കുകയോ ചെയ്യണമെന്ന് കഴിഞ്ഞ ദേശീയവികസന കൗൺസിലിൽ കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല പ്രതികരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
