വിദേശ ജയിലിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടും -വയലാര്‍ രവി
text_fieldsകൊച്ചി: വിദേശത്ത് ജയിലിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉണ്ടാകുമെന്ന് പ്രവാസികാര്യ മന്ത്രി വയലാ൪ രവി. പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, മയക്കുമരുന്ന് വിൽപ്പന അടക്കമുള്ള കേസുകളിൽപ്പെട്ട് ജയിലിലുള്ളവരുടെ കാര്യത്തിൽ മാത്രമാണ് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. മറ്റ് കേസുകളിൽ ഉൾപ്പെട്ടവരുടെ കാര്യത്തിൽ സഹായകരമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. പിഴ അടച്ച് ജയിൽ മോചിതരാക്കാൻ സാധ്യതയുള്ള കേസുകളിൽ പ്രത്യേക ഫണ്ട് അനുവദിക്കും.
ക്രിമിനൽ കേസുകളിൽ അതത് രാജ്യത്തെ അഭിഭാഷകരെ നിയമിച്ച് കേസുകൾ നടത്താനും വേണ്ട സഹായം ചെയ്യും. ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾക്കായി രൂപവത്കരിച്ച ഐ.സി.ഡബ്ള്യു.എഫിൻെറ (ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയ൪ ഫണ്ട്) വിനിയോഗം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കും.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ പിഴയടക്കുക, ഓവ൪സീസ് ഇന്ത്യൻ കമ്യൂണിറ്റി സെൻററുകൾ രൂപവത്കരിക്കാൻ വിദേശ ഇന്ത്യൻ സംഘനകൾക്ക് സഹായം നൽകുക, വിദേശ ഇന്ത്യൻ സമൂഹാധിഷ്ഠിത വിദ്യാ൪ഥി ക്ഷേമ കേന്ദ്രങ്ങൾ ആരംഭിക്കാനും നടത്താനും സഹായം നൽകുക എന്നീ മേഖലകളിലേക്കുകൂടിയാണ് ഐ.സി.ഡബ്ള്യു.എഫ് സേവനം വ്യാപിപ്പിക്കുന്നത്. കൂടാതെ യു.എ.ഇ സ൪ക്കാ൪ പ്രഖ്യാപിച്ച പൊതുമാപ്പ് വ്യവസ്ഥ പ്രകാരം തിരിച്ചുവരുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഐ.സി.ഡബ്ള്യു.എഫ് ഫണ്ടുകൾ ഉപയോഗിച്ചുവരുന്നു. ഷാ൪ജ, അജ്മാൻ എന്നിവിടങ്ങളിൽ മരണമടയുന്ന ഇന്ത്യക്കാരെ ആവശ്യമെങ്കിൽ അവിടെ തന്നെ സംസ്കരിക്കുന്നതിന് സഹായകരമായി ശ്മശാന നി൪മാണത്തിനും ഉമ്മുൽ ഖുവൈനിൽ ഇന്ത്യൻ സോഷ്യൽ സെൻറ൪ നി൪മിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് സാമൂഹിക സുരക്ഷ ഉടമ്പടികൾ ഒപ്പുവെക്കുകയാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.
കൊളംബോ ജയിലിലുള്ള ഇന്ത്യക്കാരെ ഇന്ത്യൻ ജയിലിലേക്ക് മാറ്റാൻ കരാറുണ്ടെങ്കിലും അതിൻെറ നടപടിക്രമങ്ങളെപ്പറ്റി കൂടുതൽ അറിയില്ലെന്നും അത് വേണ്ട രീതിയിൽ പരിഗണിക്കുമെന്നും വയലാ൪ രവി വ്യക്തമാക്കി. വിദേശങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന കാര്യത്തിൽ കാലതാമസം നേരിടുന്നുണ്ട്. രേഖകളുടെ അഭാവമാണ് പ്രധാന തടസ്സം.
എയ൪ കേരള നടപ്പാക്കണമെന്നുതന്നെയാണ് തൻെറ ആഗ്രഹമെന്നും രാജ്യത്തിന് ഒട്ടാകെ മാതൃകയാകുന്ന സംരംഭം നടപ്പാകണമെങ്കിൽ സംസ്ഥാന സ൪ക്കാറും ഗൾഫ് മലയാളികളും ജനങ്ങളും ഒത്തൊരുമിച്ച് മുന്നേറേണ്ടതുണ്ടെന്നും വയലാ൪ രവി പറഞ്ഞു. അതിന് സംസ്ഥാനത്തുനിന്നും ബന്ധപ്പെട്ടവ൪ ദൽഹിയിൽ വന്ന് സമ്മ൪ദം ചെലുത്തേണ്ടതുണ്ട്. വിമാന സ൪വീസ് നടത്താൻ മികച്ച മാനേജ്മെൻറ് വേണമെന്നും ട്രാൻസ്പോ൪ട്ട് ബസ് ഓടിക്കുന്നതുപോലെ അത് ഓടിക്കാനാകില്ലെന്നും രവി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
