2ജി: രണ്ടാംഘട്ട ലേലം മാര്‍ച്ചില്‍
text_fieldsന്യൂദൽഹി: ക്രമക്കേട് കണ്ടെത്തിയതിനെ തുട൪ന്ന് സുപ്രീംകോടതി റദ്ദാക്കിയ 2ജി സ്പെക്ട്രം രണ്ടാം ഘട്ട ലേലം മാ൪ച്ചിൽ നടക്കും. ലേലത്തിന് മുന്നോടിയായി 2012 നവംബറിൽ നടന്ന ആദ്യ ലേലത്തിൽ വിറ്റുപോകാതെ നിന്ന സ്പെക്ട്രത്തിൻെറ ലേലം വിളിച്ചു തുടങ്ങാനുള്ള അടിസ്ഥാന വില 30 ശതമാനം കൂടി കുറച്ചു. സി.ഡി.എം.എ സ്പെക്ട്രത്തിൻെറ അടിസ്ഥാന വിലയും 30 മുതൽ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. ധനമന്ത്രി പി.ചിദംബരത്തിൻെറ നേതൃത്വത്തിലുള്ള ടെലികോം മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. രണ്ടാംഘട്ട ലേലത്തിലൂടെ 20,000 കോടി രൂപ വരുമാനമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ആദ്യഘട്ട ലേലത്തിൽ 30,000 കോടി പ്രതീക്ഷിച്ചുവെങ്കിലും 9,407 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഉയ൪ന്ന അടിസ്ഥാനവില ചൂണ്ടിക്കാട്ടി ടെലികോം കമ്പനികൾ കൂട്ടത്തോടെ ലേലത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2ജി ലേലത്തിന് ടെലികോം റഗുലേറ്ററി അതോറിറ്റി നി൪ദേശിച്ച അടിസ്ഥാനവില നേരത്തേ മന്ത്രിസഭാ സമിതി 30 ശതമാനം കുറച്ചിരുന്നു. പ്രസ്തുത വിലയും അധികമാണെന്ന് വാദിച്ചാണ് ടെലികോം കമ്പനികൾ ലേലത്തോട് മുഖംതിരിച്ചത്. ഇതേതുട൪ന്നാണ് അടിസ്ഥാനവില വില വീണ്ടും കുറച്ചത്. രണ്ടാംഘട്ട ലേലം മാ൪ച്ച് 11ന് തുടങ്ങി മൂന്നാഴ്ചക്കകം അവസാനിപ്പിക്കുമെന്നും ടെലികോം മന്ത്രി കപിൽ സിബ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
