കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക് തന്നെ; ഇ.ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവാകും
text_fieldsകൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ നി൪മാണച്ചുമതല ദൽഹി മെട്രോ റെയിൽ കോ൪പറേഷനു (ഡി.എം.ആ൪.സി) തന്നെയായിരിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമൽനാഥ്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ചേ൪ന്ന നി൪ണായക യോഗത്തിന് ശേഷമാണ് മന്ത്രി അന്തിമ തീരുമാനം അറിയിച്ചത്.
കൊച്ചി മെട്രോയുടെ ടെക്നിക്കൽ, കൺസൾട്ടൻസി, ടെൻഡ൪, കരാ൪, രൂപരേഖകൾ എന്നിവയുടെ ചുമതലയും ഡി.എം.ആ൪.സിക്കായിരിക്കും. ഇ. ശ്രീധരൻ കൊച്ചി മെട്രോയുടെയും ഡി.എം.ആ൪.സിയുടെയും മുഖ്യ ഉപദേഷ്ടാവായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായ നി൪മാണം ലക്ഷ്യമിടുന്ന കൊച്ചി മെട്രോ രാജ്യത്തെ അത്യാധുനിക മെട്രോ റെയിലായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ നി൪മാണത്തിൽ ഡി.എം.ആ൪.സിയുടെ ചുമതലകൾ എന്തൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി (കെ.എം.ആ൪.എൽ) ചേ൪ന്ന് രൂപരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂ൪ത്തിയാക്കിക്കഴിഞ്ഞു. ആദ്യമായാണ് ദൽഹിക്ക് പുറത്ത് ഒരു പദ്ധതി ഡി.എം.ആ൪.സി പൂ൪ണമായും ഏറ്റെടുക്കുന്നത്. സംസ്ഥാന സ൪ക്കാ൪ നിലവിൽ വിവിധ പദ്ധതികൾക്ക് ഇ.ശ്രീധരനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മെട്രോ പദ്ധതിക്ക് ഡി.എം.ആ൪.സിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി നൽകി. മൂന്നുവ൪ഷത്തിനകം പദ്ധതി പൂ൪ത്തിയാക്കാൻ ശ്രമിക്കും. പദ്ധതി സമയബന്ധിതമായി പൂ൪ത്തിയാക്കാൻ എല്ലാ അധികാരങ്ങളും ശ്രീധരന് നൽകും. ചൊവ്വാഴ്ച രാവിലെ എട്ടിന് കേന്ദ്രമന്ത്രികമൽനാഥിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ വയലാ൪ രവി, കെ.വി. തോമസ്, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദ്, മന്ത്രി കെ. ബാബു, ഇ. ശ്രീധരൻ, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീ൪ കൃഷ്ണ, തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
