ഹരിഹരവര്‍മ വധം: ഹരിദാസ് റിമാന്‍ഡില്‍
text_fieldsതിരുവനന്തപുരം: ഹരിഹരവ൪മ വധക്കേസിൽ അറസ്റ്റിലായ അഡ്വ. ഹരിദാസിനെ റിമാൻഡ് ചെയ്തു. ഹരിഹരവ൪മ കൊല്ലപ്പെടുമ്പോൾ ഒപ്പമുണ്ടായിരുന്ന വട്ടിയൂ൪ക്കാവ് കാഞ്ഞിരംപാറ കെ.ഇ.ആ൪.എ എട്ട് ശിവംവീട്ടിൽ ഹരിദാസിനെ (68) ഞായറാഴ്ച രാത്രിയോടെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ്ചെയ്തത്. വട്ടിയൂ൪ക്കാവ് പൊലീസ് തിങ്കളാഴ്ച വൈകുന്നേരം നാലോടെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കെ.കെ. അശോക് മുമ്പാകെ ഹാജരാക്കി ജനുവരി 19 വരെയാണ് റിമാൻഡ് ചെയ്തത്. ജയിലിൽ കേസിലെ മറ്റ് പ്രതികൾക്കൊപ്പം പാ൪പ്പിക്കരുതെന്ന് ഹരിദാസിൻെറ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാണാൻ നിരവധിപേ൪ കോടതി പരിസരത്തുണ്ടായിരുന്നു. എന്നാൽ യാതൊരു കൂസലുമില്ലാതെയാണ് ഹരിദാസ് കോടതിയിലേക്കും പുറത്തേക്കും പോയത്.
ഡിസംബ൪ 24 നാണ് കാഞ്ഞിരംപാറയിലെ വീട്ടിൽ ഹരിഹരവ൪മ കൊല്ലപ്പെടുന്നത്. രത്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട ച൪ച്ചക്കിടെ ബലംപ്രയോഗിച്ച് ക്ളോറോഫോം മണപ്പിച്ച് കൊന്ന കേസിൽ ജിതേഷ്, അജീഷ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് അറസ്റ്റിലായത്. ആദ്യം മുതൽ പരസ്പരവിരുദ്ധ മൊഴികൾ നൽകിയ ഹരിദാസിനെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം അറിയിക്കുന്നതിൽ ഹരിദാസ് വരുത്തിയ താമസത്തെ തുട൪ന്ന് പൊലീസ് ഇദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു.
വ൪മക്ക് ‘രാജകുടുംബത്തിലെ തമ്പുരാൻ’ എന്ന പരിവേഷം നൽകി രത്നവ്യാപാരികൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നത് ഹരിദാസായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. താനും തിരുവിതാംകൂ൪ രാജകുടുംബത്തിൽപെട്ട ആളാണെന്നും രാജകുടുംബത്തിൻെറ പങ്കാളിത്തമുള്ള ആശുപത്രിയുടെ ലീഗൽ അഡൈ്വസറാണെന്നുമാണ് ഹരിദാസ് അവകാശപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
