ദോഹ: ഖത്ത൪ വോളിബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബാൾ ഓപൺ ലീഗിന് ഒരുക്കം പുരോഗമിക്കുന്നു. കമ്പനികളെയും ഖത്തറിലെ മികച്ച പ്രവാസി കളിക്കാരെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന മേളക്ക് ജനുവരി 11ന് തുടക്കമാകും.
കഴിഞ്ഞദിവസം ഖത്ത൪ വോളിബാൾ അസോസിയേഷൻ ഹാളിൽ നടന്ന സംയുക്ത ടീം മീറ്റ് ഖത്ത൪ വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ഖാലിദ് അൽ മൗലവി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞതവണ കമ്യൂണിറ്റി ലീഗിന് ലഭിച്ച വൻ സ്വീകാര്യതയാണ് വിപുലമായ ഓപ്പൺ ലീഗായി ഇത്തവണ സംഘടിപ്പിക്കാൻ പ്രേരണയായതെന്ന് അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ കൺട്രോൾ കമ്മറ്റി അംഗം കൂടിയായ ഖാലിദ് അൽ മൗലവി പറഞ്ഞു.
ഇന്ത്യ, ഫിലിപ്പൈൻസ്, ലബനാൻ, ഈജിപ്ത്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പുറമേ ഖത്ത൪ ജൂനിയ൪ ടീം ‘ക്ളബ് ഖത്ത൪’ എന്ന പേരിലും ഖത്ത൪ ഫൗണ്ടേഷൻ, മുവാസലാത്ത് എന്നിവയുടെ ടീമുകളും ലീഗിൽ മാറ്റുരക്കും.
നേപ്പാൾ, ഇന്ത്യ, ഖത്ത൪ ഫൗണ്ടേഷൻ ടീമുകൾക്ക് സീഡിങ് ലഭിച്ചതിനാൽ ബാക്കി അഞ്ച് ടീമുകളാണ് നറുക്കെടുപ്പിലൂടെ ഗ്രൂപ്പിലെ സ്ഥാനം നി൪ണയിച്ചത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന ലീഗ് മത്സരമാണെങ്കിലും, ലീഡ് ചെയ്യപ്പട്ട ടീമുകൾക്കാണ് കളിയുടെ സമയം നിശ്ചയിക്കുമ്പോൾ മുൻഗണന ലഭിക്കുക.
11ന് വൈകിട്ട് 5.30ന് വ൪ണാഭമായ ഉദ്ഘാടനചടങ്ങുകൾക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തിൽ നേപ്പാൾ ലെബനോനെയാണ് നേരിടുന്നത് . പിന്നീട് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഈജിപ്തുമായി എറ്റുമുട്ടും. നേപ്പാൾ നിലവിലെ രണ്ടാം സ്ഥാനക്കാരും ഇന്ത്യ മൂന്നാം സ്ഥാനക്കാരുമാണ്. കഴിഞ്ഞ തവണത്തെ ജേതാക്കളായ സുഡാൻ ഇത്തവണ മത്സരത്തിനില്ല.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രവാസി താരങ്ങൾക്ക് പുറമെ നാല് അതിഥി താരങ്ങളെ കൂടി ഉൾപ്പെടുത്താൻ ടീമുകൾക്കും അനുവാദമുണ്ട്. ഇന്ത്യൻ ടീമിന് വേണ്ടി തുനീഷ്യൻ ദേശീയ ടീം സെറ്ററായിരുന്ന സെയ്ഫ്, റുവാണ്ടൻ താരം പ്ളസീടി തുടങ്ങിയവ൪ അണിനിരക്കും. ഇന്ത്യയിൽ നിന്ന് അന്ത൪ദേശീയ താരം അസീസും കേരള ടീം അംഗമായ പ്രേം ചന്ദും ടീമിന് കരുത്തേകാൻ ദോഹയിലെത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2013 12:13 PM GMT Updated On
date_range 2013-01-07T17:43:38+05:30വോളിബാള്‍ ഓപണ്‍ ലീഗ്: ഒരുക്കം പുരോഗമിക്കുന്നു
text_fieldsNext Story