മര്‍കസ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsകുന്ദമംഗലം: കാരന്തൂ൪ മ൪കസു സഖാഫത്തി സുന്നിയ്യ 35ാം വാ൪ഷിക 16ാം ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമ്മേളനം ഭക്തിനി൪ഭരമായ അന്തരീക്ഷത്തിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി കെ.എ. റഹ്മാൻഖാൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിനുവേണ്ടി പ്രവ൪ത്തിക്കലാണ് ഓരോ മുസ്ലിമിൻെറയും കടമയെന്നും ഖു൪ആനും സാമുദായിക നേതാക്കളുമെല്ലാം മനുഷ്യത്വത്തെക്കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികവും സാമുദായികവുമായ വൈവിധ്യങ്ങൾ നിലനിൽക്കുന്ന ബഹുസ്വരതയാണ് ഇന്ത്യ. മതത്തിൻെറ അടിസ്ഥാനപരമായ ആശയാദ൪ശങ്ങളിൽ ഊന്നിനിന്ന് തന്നെ ആധുനിക വിദ്യാഭ്യാസവും ജീവിത രീതിയും കൊണ്ടുപോകുന്നതിൽ ഇന്ത്യ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മ൪കസ് പ്രസിഡൻറ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം കൊണ്ട് മാത്രമേ തീവ്രവാദവും കുഴപ്പങ്ങളും ഇല്ലാതാക്കാൻ കഴിയൂവെന്നും അതാണ് മ൪കസ് ചെയ്യുന്നതെന്നും ആമുഖ പ്രസംഗത്തിൽ കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു.
മെഡിക്കൽ രംഗത്തെ മികച്ച പ്രവ൪ത്തനത്തിന് ഡോ. ആസാദ് മൂപ്പന് കേന്ദ്ര മന്ത്രി കെ.എ. റഹ്മാൻഖാനും സാമൂഹിക വ്യവസായ രംഗത്തെ മികച്ച പ്രവ൪ത്തനത്തിന് എ.പി. അബദുൽ കരീം ഹാജിക്ക് മന്ത്രി മഞ്ഞളാംകുഴി അലിയും ഉപഹാരങ്ങൾ നൽകി. എം.കെ. രാഘവൻ എം.പി, എം.ഐ. ഷാനവാസ് എം.പി എന്നിവ൪ സംസാരിച്ചു. ശൈഖ് മഹ്മൂദ് ഖലീൽ അൽഖാരി (ഇമാം, മദീന), ശൈഖ് മുഹമ്മദ് അൽ ഐസാവി (ബഗ്ദാദ്), ശൈഖ് ഈദ് അൽ ഹുസൈനി (സിറിയ), ശൈഖ് റാശിദ് അൽ മുറൈഖി (ബഹ്റൈൻ), ശൈഖ് സഈദ് (ഒമാൻ) എന്നിവ൪ സംസാരിച്ചു. പ്രഫ. അബ്ദുൽ ഹമീദ് സ്വാഗതവും പി.കെ.എം ഇരിങ്ങല്ലൂ൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
